Advertisement

മുലായം സിംഗ് യാദവിന് രാജ്യം ഇന്ന് വിട നൽകും

October 11, 2022
Google News 2 minutes Read
mulayam singh yadav cremation today

അന്തരിച്ച സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന് രാജ്യം ഇന്ന് വിട നൽകും. സംസ്‌കാരം അദ്ദേഹത്തിന്‍റെ ജന്മനാടായ ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ സൈഫായിയിൽ പൂർണ്ണ ഒഔദ്യോഗിക ബഹുമതികലോടെ നടക്കും. ( mulayam singh yadav cremation today )

ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംസ്‌കാരം. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെ ഇന്നലെ രാവിലെ 8:15 നായിരുന്നു മുലായം സിംഗ് യാദവിന്റെ അന്ത്യം.

കേന്ദ്രസർക്കാരിനെ പ്രതിനിധികരിച്ച് സംസ്ക്കാര ചടങ്ങിൽ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പൻകെടുക്കും. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള സംസ്ഥാനമന്ത്രിമാരും മറ്റ് പാർട്ടി നേതാക്കളും ചടങ്ങിൽ സമ്പന്ധിക്കും.

Story Highlights: mulayam singh yadav cremation today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here