Advertisement

എ കെ ജി സെന്റര്‍ ആക്രമണം; ഒരാളെ കൂടി പ്രതി ചേര്‍ത്തു

October 15, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരത്തെ എകെ ജി സെന്റർ ആക്രമണ കേസിൽ ഒരാളെ കൂടി പ്രതി ചേർത്തു. നേരത്തെ പ്രതി ചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ ഡ്രൈവർ സുബീഷിനെയാണ് പ്രതിയാക്കിയത്. സുബീഷിന്റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്നു.

എകെജി സെൻ്റ‍ർ ആക്രണത്തിനായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ജിതിൻ ഉപയോഗിച്ചിരുന്ന ഡിയോ സ്കൂട്ടർ സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറുടെയാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അതേസമയം കേസിലെ മറ്റു പ്രതികളായ സുഹൈല്‍ ഷാജഹാനും ആറ്റിപ്ര സ്വദേശിനി ടി നവ്യയും ഒളിവില്‍ തന്നെ തുടരുകയാണ്. സുഹൈലിന്റെ വീടും നവ്യയുടെ ഫ്ളാറ്റും പൂട്ടിയിട്ട നിലയിലാണെന്ന് പൊലീസ് അറിയിച്ചു. ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. ആക്രമണത്തില്‍ കൂടുതല്‍ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുള്ളതായും ക്രൈംബ്രാഞ്ചിന് സൂചനയുണ്ട്.

Read Also: AKG Centre Attack: ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം: കെ സുധാകരന്‍

ഇന്നാണ് സുഹൈലിനെയും നവ്യയെയും എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിച്ചേര്‍ത്തത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടി നവ്യ. ഗൂഢാലോചന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.കേസിലെ ഒന്നാം പ്രതിയായ ജിതിന്‍ ജൂണ്‍ 30നാണ് എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയത്.

Story Highlights: AKG Centre Attack Updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement