Advertisement

കസ്റ്റംസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമം; പ്രതിക്കായി അന്വേഷണം ഊര്‍ജിതം

October 15, 2022
Google News 1 minute Read
Attempt to kill Customs officers karipur

കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കാറുപയോഗിച്ച് ഇടിച്ചിട്ട ശേഷം രക്ഷപെട്ട പ്രതിക്കായി അന്വേഷണം. കൊണ്ടോട്ടി സ്വദേശിയായ റിയാസ് ആണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയാണ് റിയാസ്.

ഇന്നലെയാണ് കേസില്‍ പ്രതിയായ റിയാസ് സ്വര്‍ണം കടത്താനുള്ള ആളെ പിക്ക് ചെയ്യാനായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ഈ വിവരം ലഭിച്ചെത്തിയ പൊലീസ് റിയാസിനെ കസ്റ്റഡിയിലെടുക്കുമെന്ന് വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് നല്‍കിയ വിവരമനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റിയാസിനായി കാത്തുനിന്നു.

Read Also: ക്ലീനിങ് മോപ്പിനുള്ളില്‍ ഒളിപ്പിച്ചത് 70 ലക്ഷത്തിന്റെ സ്വര്‍ണം! പിടികൂടി കസ്റ്റംസ്

ഇതോടെയാണ് റിയാസ് കസ്റ്റംസ് ഉദ്യോഗസ്ഥരെ തന്റെ കാറുപയോഗിച്ച് ഇടിച്ചുതെറിപ്പിച്ച് രക്ഷപെട്ടത്. സംഭവത്തിന് ശേഷം വെള്ള കാറിന്റെ പെയിന്റ് മാറ്റി ചാരനിറം ആക്കുകയും ചെയ്തു ഇയാള്‍. ഉദ്യോഗസ്ഥര്‍ മുഖേന സ്വര്‍ണം സംസ്ഥാനത്തേക്ക് കടത്തുന്ന മുഖ്യകണ്ണിയാണ് റിയാസ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Story Highlights: Attempt to kill Customs officers karipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here