Advertisement

ആർഎസ്എസ് ആസ്ഥാന സന്ദർശനം കലാം റദ്ദാക്കിയത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി ‘കലാം: ദ അൺടോൾഡ് സ്റ്റോറി’

October 15, 2022
Google News 3 minutes Read

മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തേക്കുള്ള സന്ദർശനം ഒരിക്കൽ റദ്ദാക്കിയതായി വാർത്താ ഏജൻസി പ്രെറ്റർ റിപ്പോർട്ട് ചെയ്തു. ‘ആർഎസ്എസ് അനുഭാവി’ എന്ന മുദ്ര കിട്ടുമെന്ന് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് കലാം ഈ തീരുമാനമെടുത്തത്. ‘കലാം: ദ അൺടോൾഡ് സ്റ്റോറി’ എന്ന പുതിയ പുസ്തകത്തിലാണ് ഇത് പരാമർശിക്കുന്നത്.

കലാമിന്റെ പ്രൈവറ്റ് സെക്രട്ടറി ആർ.കെ പ്രസാദാണ് പുസ്തകം എഴുതിയിരിക്കുന്നത്. സുഹൃത്തുക്കളുടെ ശക്തമായ എതിർപ്പിനും ഉപദേശത്തിനും വഴിങ്ങിയ കലാം, 2014 ൽ ആർഎസ്എസ് പരിപാടിയിൽ നിന്ന് പിന്മാറുന്നതിന് എന്തെങ്കിലും കാരണം ഉണ്ടാക്കി അറിയിക്കാൻ സെക്രട്ടറി പ്രസാദിനോട് ആവശ്യപ്പെട്ടുവെന്ന് പുസ്തകത്തിൽ പറയുന്നു. അവസാന നിമിഷത്തെ ഈ പിന്മാറ്റം ആർഎസ്എസിനെ ചൊടിപ്പിച്ചതായും പുസ്തകത്തിൽ പരാമർശിക്കുന്നു.

കലാം ഒടുവിൽ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുകയും അദ്ദേഹം ആദ്യം സമ്മതിച്ച തീയതിക്ക് ഒരു മാസത്തിനുശേഷം പരിപാടി അഭിസംബോധന ചെയ്യുകയും ചെയ്തു. എന്നാൽ, സംഘടനയിലെ ഉന്നതർ ആരും ഈ ചടങ്ങിൽ എത്തിയില്ല. 2022 ഒക്ടോബർ 15, കലാമിന്റെ 91-ാം ജന്മവാർഷികമാണ്. 2002 മുതൽ 2007 വരെ ഇന്ത്യയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഒരു ബഹിരാകാശ ശാസ്ത്രജ്ഞനായ അദ്ദേഹം ‘പീപ്പിൾസ് പ്രസിഡന്റ്’ ആയി പരക്കെ പരിഗണിക്കപ്പെട്ടു.

“2014 മെയ് മാസത്തിൽ രാഷ്‌ട്രപതി ഓഫീസിന് ആർഎസ്എസ് ജനറൽ സെക്രട്ടറി രാം മാധവിൽ നിന്ന് ക്ഷണം ലഭിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ മുൻ രാഷ്ട്രപതി യുവ ആർഎസ്എസ് വളണ്ടിയർമാരെ അഭിസംബോധന ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം.” 1995ൽ അന്നത്തെ പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായിരുന്നപ്പോൾ മുതൽ 2015ൽ മരിക്കുന്നതുവരെ കാലമിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രസാദ് എഴുതുന്നു.

“ക്യാമ്പ് ജൂൺ 12-ന് സമാപിക്കും, അതിന് മുമ്പ് കലാമിന് സൗകര്യപ്രദമായ ഒരു തീയതിയിൽ സന്ദർശനം നടത്തണമെന്ന് ആർഎസ്എസ് ആഗ്രഹിച്ചു. രാം മാധവ് പിന്നീട് കലാമിനെ നേരിട്ട് സന്ദർശിച്ചു, പരിശീലന ക്യാമ്പിന്റെ സമാപന ദിവസം ആർഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ മുൻ രാഷ്ട്രപതി പങ്കെടുക്കുമെന്ന് അറിയിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച ഉപദേശങ്ങളുടെ ഫലമായി കലാം തന്റെ തീരുമാനം മാറ്റി.” – പ്രസാദ് കുറിക്കുന്നു.

ബ്ലൂംസ്ബറി പ്രസിദ്ധീകരിച്ച “കലാം: ദ അൺടോൾഡ് സ്റ്റോറി” ഉന്നത തലത്തിലുള്ളവർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായുള്ള കലാമിന്റെ ബന്ധത്തിലേക്കും ചില വിവാദങ്ങൾക്ക് പിന്നിലെ സത്യത്തിലേക്കും പുതിയ വെളിച്ചം വീശുന്നു.

Story Highlights: When APJ Abdul Kalam cancelled his visit to RSS headquarters after being warned by friends

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here