‘ജയിലില്‍ പ്രതികളുടെ സ്വഭാവം നല്ലതായിരുന്നു’; ബില്‍കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിനെ ന്യായീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍

ബില്‍കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെ ന്യായീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍. പ്രതികള്‍ 14 വര്‍ഷം തടവ് അനുഭവിച്ചതായി സുപ്രിംകോടതിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചു. ജയിലില്‍ പ്രതികളുടെ സ്വഭാവം നല്ലതായിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് മോചനമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചു. നേരത്തെ ജയില്‍ മോചനത്തിനെതിരായ ഹര്‍ജികളില്‍ സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു.
15 വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ചതായി കാണിച്ച് പ്രതികളില്‍ ഒരാള്‍ മോചനത്തിനായി സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് പ്രതികളുടെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. ഇതേത്തുടര്‍ന്ന് ശിക്ഷാ ഇളവ് പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Read Also: ബില്‍ക്കിസ് ബാനുവിന് ലഭിച്ച നീതി
പഞ്ച്മഹല്‍സ് കളക്ടര്‍ സുജല്‍ മയാത്രയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ ഏകകണ്ഠമായ ശുപാര്‍ശ അംഗീകരിച്ചാണ് പ്രതികളെ വിട്ടയാക്കാനുള്ള തീരുമാനം. ഇതോടെ 11 പ്രതികളും ഗോദ്ര ജയിലില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു.
Story Highlights: Gujarat government defends release of accused in Bilkis Bano case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here