വെസ്റ്റ് ബാങ്കില്‍ ഏറ്റുമുട്ടല്‍; ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു

cഅധിനിവേശ വെസ്റ്റ് ബാങ്കില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് പലസ്തീന്‍കാരനായ യുവാവ് കൊല്ലപ്പെട്ടു. വടക്കന്‍ വെസ്റ്റ് ബാങ്കിലെ നബ്ലസ് നഗരത്തിന് സമീപമുള്ള ഖരാവത് ബാനി ഹസ്സനില്‍ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് സംഭവം.
രണ്ട് പലസ്തീനികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ മുജാഹിദ് ദാവൂദ് (30) ആണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. സൈനികര്‍ക്ക് നേരെ കല്ലേറുണ്ടായപ്പോഴാണ് വെടിവച്ചതെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
Read Also: ഇറാനിലെ ജയിലിൽ തീപിടുത്തം; നാല് തടവുകാർക്ക് ദാരുണാന്ത്യം; 61 പേർക്ക് പരുക്ക്
പലസ്തീന്‍-ഇസ്രാലേയല്‍ ഏറ്റുമുട്ടലില്‍ ഈ വര്‍ഷം മാത്രം ഇതുവരെ 100ലധികം പേരാണ് കൊല്ലപ്പെട്ടത്. സൈനികരും സിവിലിയന്‍മാരും ഉള്‍പ്പെടെയാണിത്. എ്യെരാഷ്ട്രസഭയുടെ കണക്കനുസരിച്ച് വെസ്റ്റ് ബാങ്കില്‍ ഏഴ് വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നത്.
Story Highlights: palestinian man was shot dead by the Israeli army at West Bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here