Advertisement

ഋഷഭ് പന്തിന് ആദ്യ പന്ത് മുതൽ സിക്സർ നേടാനറിയാം; ടീമിലുണ്ടെങ്കിൽ അത് എക്സ് ഫാക്ടറാണ്: സുരേഷ് റെയ്‌ന

October 20, 2022
Google News 2 minutes Read

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പുകഴ്ത്തി മുൻ ദേശീയ താരം സുരേഷ് റെയ്‌ന. ഋഷഭ് പന്ത് ടീമിലുണ്ടെങ്കിൽ അത് എക്സ് ഫാക്ടറാണെന്ന് റെയ്‌ന പറഞ്ഞു. ഇടങ്കയ്യൻ ടീമിലുള്ളത് ടീമിനു നേട്ടമുണ്ടാക്കും. 2007 ടി-20 ലോകകപ്പിൽ യുവരാജും ഗംഭീറുമുള്ളത് ഇന്ത്യക്ക് ഗുണം ചെയ്തു. 2011ൽ യുവരാജും മികച്ചുനിന്നു എന്നും റെയ്‌ന എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. (suresh raina rishabh pant)

Read Also: പാകിസ്താൻ ശക്തർ; ഇടങ്കയ്യന്മാർ എല്ലാ ടീമിനും മുതൽക്കൂട്ടെന്ന് അശ്വിൻ

“ദിനേഷ് കാർത്തിക് മികച്ച ഫോമിലാണ്. നല്ല പ്രകടനങ്ങൾ നടത്തുന്നുണ്ട്. പക്ഷേ, ടീമിൽ ഋഷഭ് പന്ത് ഉണ്ടെങ്കിൽ അത് ഒരു എക്സ് ഫാക്ടറാണ്. കാരണം, അദ്ദേഹം ഒരു ഇടങ്കയ്യനാണ്. 2007 ടി-20 ലോകകപ്പിൽ ഗംഭീറിൻ്റെ പ്രകടനം നമുക്കറിയാം. യുവരാജ് ഒരു ഓവറിൽ 6 സിക്സർ നേടി. 2011 ലോകകപ്പിലും ഈ രണ്ട് പേരും മികച്ച പ്രകടനം നടത്തി. അതുകൊണ്ട് ഞാൻ ചിന്തിക്കുന്നത്, ഒരു ഇടങ്കയ്യൻ ടീമിലുള്ളത് മുൻതൂക്കം നൽകും എന്നാണ്. ആദ്യ പന്ത് മുതൽ സിക്സർ നേടാൻ ഋഷഭിനറിയാം. അവസരം ലഭിച്ചാൽ നന്നായി കളിക്കും.”- റെയ്‌ന പറഞ്ഞു.

ഇടങ്കയ്യന്മാർ എല്ലാ ടീമിലും മുതൽക്കൂട്ടാണെന്ന് ഇന്ത്യൻ സ്പിന്നർ ആർ അശ്വിനും അഭിപ്രായപ്പെട്ടു. ടി-20 ലോകകപ്പിൽ പാകിസ്താനെതിരെ മത്സരത്തിനു മുന്നോടിയായി തൻ്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അശ്വിൻ്റെ പ്രതികരണം. പാകിസ്താൻ ശക്തരായ സംഘമാണെന്നും മികച്ച ബൗളിംഗ് നിരയാണ് അവർക്ക് ഉള്ളതെന്നും അശ്വിൻ പറഞ്ഞു.

Read Also: ഇന്ത്യ ഏഷ്യാ കപ്പിനായി പാകിസ്താനിലെത്തിയില്ലെങ്കിൽ 2023 ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്

“മുഹമ്മദ് നവാസ് ടി-20 ക്രിക്കറ്റിൽ മികച്ച ഒരു താരമായിട്ടുണ്ട്. കരുത്തനായ താരമാണ് നവാസ്. ഇടങ്കയ്യനാണ്. ആധുനിക ക്രിക്കറ്റിൽ ഇടങ്കയ്യന്മാർ എല്ലാ ടീമിനും മുതൽക്കൂട്ടാണ്. അതിനൊപ്പം അദ്ദേഹം പാകിസ്താനു വേണ്ടി 4 ഓവർ പന്തെറിയുകയും ചെയ്യുന്നു. സ്ഥിരതയോടെ പ്രകടനം നടത്തുകയും ക്ലീനായി പന്തിനെ പ്രഹരിക്കുകയും ചെയ്യുന്നു. ന്യൂസീലൻഡിനെതിരായ ഫൈനൽ പാകിസ്താൻ വിജയിച്ചു. ഇതോടെ തങ്ങളുടെ പേസ് കരുത്ത് ഒരിക്കൽ കൂടി പാകിസ്താൻ തെളിയിച്ചു.”- അശ്വിൻ പറയുന്നു.

Story Highlights: suresh raina rishabh pant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here