Advertisement

പട്ടയം രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് മാത്രമെന്ന് പരാതിപ്പെട്ടു; സ്ത്രീയുടെ കരണത്തടിച്ച് കര്‍ണാടകയിലെ ബിജെപി മന്ത്രി

October 23, 2022
Google News 6 minutes Read

കര്‍ണാടകയില്‍ പരാതി നല്‍കാനെത്തിയ സ്ത്രീയുടെ കരണത്തടിച്ച് മന്ത്രി. അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണയാണ് സ്ത്രീയെ പരസ്യമായി മര്‍ദിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസും പൊതുജനങ്ങളും നോക്കിനില്‍ക്കെയായിരുന്നു മന്ത്രി യുവതിയെ മര്‍ദിച്ചത്. ചാമരാജ നഗര്‍ ജില്ലയിലെ ഹംഗല ഗ്രാമത്തിലെ പട്ടയ വിതരണ ചടങ്ങിനിടെയായിരുന്നു സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപി മന്ത്രിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. (Karnataka bjp minister slaps woman)

മന്ത്രിയോട് പരാതി പറയാനെത്തിയ കെമ്പമ്മ എന്ന സ്ത്രീയ്‌ക്കെതിരെയായിരുന്നു മന്ത്രിയുടെ ക്രൂരത. അര്‍ഹര്‍ക്ക് പട്ടയം ലഭിക്കുന്നില്ലെന്നും രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് മാത്രമാണ് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്നുമായിരുന്നു ഈ സ്ത്രീയുടെ പരാതി. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഉടന്‍ തന്നെ മന്ത്രി കൈവീശി സ്ത്രീയുടെ മുഖത്തടിക്കുകയായിരുന്നു. പിന്നീട് സംഭവത്തില്‍ മന്ത്രി മാപ്പുപറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ .എന്നാല്‍ കേവലം മാപ്പുപറഞ്ഞത് കൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ലെന്നും മന്ത്രിയുടെ രാജിയാണ് ആവശ്യമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.

Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും

കര്‍ണാടകയിലെ അഹങ്കാരികളായ ബിജെപി മന്ത്രിമാരെ നിലയ്ക്കുനിര്‍ത്താന്‍ ആരുമില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഒരു വശത്ത് 40 ശതമാനം കമ്മീഷന്റേയും മറുവശത്ത് പരാതി പറയാനെത്തുന്ന സ്ത്രീകളെ ഉപദ്രവിക്കുന്ന മന്ത്രിമാരേയും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് സഹിക്കേണ്ടി വരുന്നതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

Story Highlights: Karnataka bjp minister slaps woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here