Advertisement

ഗവർണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ല; പി.കെ കുഞ്ഞാലിക്കുട്ടി

October 25, 2022
Google News 2 minutes Read

ഗവർണറുടെ എല്ലാ നിലപാടുകളും മുസ്ലിം ലീഗ് അംഗീകരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് നിലപാടില്‍ മാറ്റമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർവകലാശാലകളിൽ ഇടത് സർക്കാരിന്റെ ഇടപെടലുകളെ ജനാധിപത്യപരമായി എതിർക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. (governors statements not acceptable pk kunhalikutty)

ഗവർണറോടുള്ള നിലപാട് വിഷയാധിഷ്ടിതമാണ്. പ്രതിപക്ഷ നേതാവും ഗവര്‍ണറുടെ നിലപാടുകളെ വിമര്‍ശിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കും.

Read Also: 180 ദിവസത്തിലധികം കുവൈത്തിന് പുറത്ത്‌ കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും

‘യുഡിഎഫിലോ ലീഗിലോ അഭിപ്രായ വ്യത്യാസമില്ല. ഗവർണറുടെ എല്ലാ നിലപാടുകളെയും യുഡിഎഫും ലീഗും അനുകൂലിച്ചിട്ടില്ല. സർവകലാശാല പ്രവർത്തനങ്ങളിലെ ഇടതുപക്ഷ സർക്കാരിന്റെ ഇടപെടലുകളെ ശക്തമായി എതിർക്കും, പ്രതിഷേധിക്കും. ഇത് ജനാധിപത്യപരമായിരിക്കും.

ഗവർണർ ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിസിമാരോട് രാജിവെക്കാനാവശ്യപ്പെട്ട ഗവർണറുടെ നിലപാട് അംഗീകരിക്കാനാവില്ല. പകരം ആരെ നിയമിക്കും എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: governors statements not acceptable pk kunhalikutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here