ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ഗവർണറും കോൺഗ്രസും കൈകോർക്കുന്നു; ഐഎൻഎൽ

ആർ.എസ്.എസിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരളത്തിലെ കോൺഗ്രസ് നേതൃത്വവും കൈകോർക്കുകയാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ. ഭരണഘടന നൽകുന്ന അധികാര പരിധിക്കപ്പുറം കടന്നാക്രമണം നടത്താനുള്ള ഗവർണറുടെ നീക്കത്തെ കേരളം ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കുകയാണ് വേണ്ടത്.(inl against aarif muhammed khan)
എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള സകല കുതന്ത്രങ്ങളും പയറ്റിത്തോറ്റ ബി.ജെ.പിയും യു.ഡി.എഫും എല്ലാറ്റിനുമൊടുവിൽ ഗവർണറുടെ ഭരണഘടനാ വിരുദ്ധനീക്കത്തിനു പിന്നിൽ അണിനിരക്കാൻ ശ്രമിക്കുന്നത്. അത് തിരിച്ചറിയാനും പ്രതികരിക്കാനും ശേഷിയുള്ളവരാണ് കേരളത്തിലെ സാമാന്യജനമെന്ന് പ്രതിപക്ഷം മനസ്സിലാക്കേണ്ടതുണ്ടെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
Read Also: 180 ദിവസത്തിലധികം കുവൈത്തിന് പുറത്ത് കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും
ഉന്നത വിദ്യാഭ്യാസ മേഖല കുട്ടിച്ചോറാക്കാൻ ആരിഫ് ഖാൻ നടത്തുന്ന കുൽസിത നീക്കങ്ങളെ പ്രതിപക്ഷ നേതാവ് അംഗീകരിച്ചത് കേരളത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്.ഒമ്പത് വി.സിമാരോട് രാജി ആവശ്യപ്പെട്ട ആരിഫ് മുഹമ്മദ് ഖാന്റെ വിചിത്രവും ഹീനവുമായ നടപടിയെ രാജ്യമൊന്നടങ്കം അപലപിക്കുമ്പോഴാണ് കോൺഗ്രസ് സാഹചര്യം ചൂഷണം ചെയ്ത് വൃത്തികെട്ട രാഷ്ട്രീയക്കളി നടത്തുന്നതെന്നും കാസിം ഇരിക്കൂർ വ്യക്തമാക്കി.
Story Highlights: inl against aarif muhammed khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here