ഗവർണർ ആർഎസ്എസിന്റെ ചട്ടുകമോ? ഗവർണർക്കെതിരെ പ്രതിഷേധവുമായി എൽഡിഎഫ്

ഗവർണർക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം നടന്നു. ജനറൽ പോസ്റ്റ് ഓഫീസിലേക്കാണ് മാർച്ച് നടന്നത്. പാളയത്തെ രക്ത സാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. ഗവർണർ ആർഎസ്എസിന്റെ ചട്ടുകമോ? ചാൻസലർ പദവി ദുരുപയോഗം ചെയ്ത് ഗവർണർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധിക്കുക എന്നാരോപിച്ചാണ് എൽഡിഎഫ് പ്രതിഷേധം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രതിഷേധ കൂട്ടായ്മ നടത്തുകയാണ്.(ldf protest against governor)
Read Also: 180 ദിവസത്തിലധികം കുവൈത്തിന് പുറത്ത് കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും
അതേസമയം ഗവർണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഒരു ലക്ഷംപേരെ പങ്കെടുപ്പിക്കാൻ സിപിഐഎം തീരുമാനിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ വൻ പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടി നടത്തും. പ്രതിഷേധ രീതി വിലയിരുത്താൻ എൽഡിഎഫ് യോഗം ചേരും.സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്നതിൽ തീരുമാനം പിന്നീട്. നവംബർ 15നാണ് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാൻ ഇടതുമുന്നണിയുടെ തീരുമാനം.
Read Also: 180 ദിവസത്തിലധികം കുവൈത്തിന് പുറത്ത് കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും
രാജ്ഭവന് മുന്നിലെ പ്രതിഷേധ പരിപാടിക്ക് ഒപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ രീതി വിലയിരുത്താൻ ഇടതുമുന്നണി നേതാക്കളുടെ യോഗം പ്രതിഷേധത്തിന് മുൻപ് വീണ്ടും ചേരാനും തീരുമാനമായിട്ടുണ്ട്. എന്നാൽ ഗവർണർക്കെതിരായ പ്രതിഷേധങ്ങൾക്ക് ഇന്ന് മുതലാണ് തുടക്കം. സംസ്ഥാന വ്യാപകമായി ഇന്നും നാളെയും പ്രതിഷേധ പ്രകടനങ്ങൾ നടക്കും. പാളയത്ത് ഇന്ന് വൈകീട്ട് അഞ്ചിന് പ്രതിഷേധ കൂട്ടായ്മ നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണിത്.
Story Highlights: ldf protest against governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here