Advertisement

പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ ഓര്‍മയായിട്ട് 47 വര്‍ഷം

October 27, 2022
Google News 2 minutes Read
47 years since the death of Vayalar Ramavarma

പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ ഓര്‍മയായിട്ട് 47 വര്‍ഷം.
കാല്‍പ്പനികത നിറഞ്ഞ സംഗീതസാന്ദ്രമായ പാട്ടുകളും കവിതകളും നമുക്ക് സമ്മാനിച്ചാണ് വയലാര്‍ അനശ്വരനായിത്തീര്‍ന്നത്.

സുഖവും ദുഃഖവും നിറഞ്ഞ ജീവിതാവസ്ഥകൾ വയലാർ തന്റെ തൂലികയിലൂടെ പകർത്തിയപ്പോൾ അവയൊക്കെയും മനോഹരമായ പാട്ടുകളും കവിതകളുമായി മാറി. ഇതിഹാസങ്ങളും പുരാണങ്ങളും വയലാറിന്റെ രചനകളിലൂടെ പുനർജനിച്ചപ്പോൾ കഥാപാത്രങ്ങൾക്ക് അഴകും മിഴിവും ഏറി.

Read Also: 180 ദിവസത്തിലധികം കുവൈത്തിന് പുറത്ത്‌ കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും

മലയാളിക്ക് മറക്കാനാകാത്ത പാട്ടുകളിൽ ഏറെയും വയലാറിന്‍റെ തൂലികയിൽ പിറന്നതാണ്. ആ പേര് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന എത്രയെത്ര പാട്ടുകൾ.

വയലാര്‍-ജി.ദേവരാജന്‍ കൂട്ടുകെട്ട് മലയാളത്തില്‍ സൃഷ്ടിച്ചത് പാട്ടുകളുടെ മാസ്മരിക ലോകം. ആ പാട്ടുകളുടെ അഴക് ഒന്നു വേറെത്തന്നെയായിരുന്നു.

ഇരുപതിലേറെ സംഗീത സംവിധായകര്‍ക്ക് വേണ്ടി വയലാര്‍ ഗാനങ്ങള്‍ എഴുതി. നാടകമാകട്ടെ, സിനിമയാകട്ടെ… മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിപ്ലവഗാനങ്ങള്‍ സമ്മാനിച്ചത് വയലാറാണ്.

Read Also: എളംകുളത്തെ കൊലപാതകം; കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശി എന്ന് സ്ഥിരീകരിച്ചു

ഗാനങ്ങളെ കവിതയാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്തു വയലാര്‍. വിടവാങ്ങി നാലര പതിറ്റാണ്ടുകള്‍ക്കിപ്പുറവും കവിയുടെ സർഗസംഗീതത്തിന് മരണമില്ല. ആ കവിതകളും വിപ്ലവഗാനങ്ങളും പാട്ടുകളും ഇനിയും തലമുറകള്‍ പാടിനടക്കും.

Story Highlights: 47 years since the death of Vayalar Ramavarma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here