സാമന്തയ്ക്ക് അപൂർവ രോഗം സ്ഥിരീകരിച്ചു; ഈ സമയവും കടന്ന് പോകുമെന്ന് ഇൻസ്റ്റഗ്രാം കുറിപ്പ്

തെന്നിന്ത്യൻ താരം സാമന്തയ്ക്ക് പേശികളെ ബാധിക്കുന്ന അപൂർവ രോഗം സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. മയോസൈറ്റിസ് എന്ന അപൂർവ രോഗമാണ് കണ്ടെത്തിയിരിക്കുന്നത്. ( actress samantha diagnosed with myositis )
താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ : ‘ യശോദ ട്രെയ്‌ലറിനോടുള്ള നിങ്ങളുടെ പ്രതികരണം എന്നെ സന്തോഷിപ്പിക്കുന്നു. ഈ സ്‌നേഹമാണ് ജീവിതത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യാൻ എനിക്ക് ശക്തി നൽകുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് എനിക്ക് മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം സ്ഥിരീകരിച്ചു. അസുഖം കുറഞ്ഞിട്ട് നിങ്ങളോട് അത് പറയാമെന്ന് കരുതിയിരിക്കുകയായിരുന്നു. എന്നാൽ ബേധമാകാൻ ഞാൻ വിചാരിച്ചതിലും സമയം എടുക്കുന്നുണ്ട്. എപ്പോഴും കരുത്ത് കാട്ടണമെന്നത് ആവശ്യമില്ലെന്ന് ഞാൻ പതിയെ മനസിലാക്കുന്നു. ഈ ബലഹീനതയെ അംഗീകരിച്ച് മുന്നോട്ട് പോകാൻ ഞാൻ ശ്രമിക്കുകയാണ്. ഞാൻ അടുത്ത് തന്നെ രോഗമുക്തയാകുമെന്ന ആത്മവിശ്വാസത്തിലാണ് ഡോക്ടേഴ്‌സ്. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ഉണ്ടായി. ഇനി ഒരു ദിവസം കൂടി എന്നെകൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഞാൻ വിചാരിച്ചാലും എങ്ങനെയോ അതും തരണം ചെയ്യും. രോഗമുക്തിയിലേക്ക് ഒരു ദിനം കൂടി അടുക്കുകയാണ് എന്ന് കരുതുന്നു. ഈ സമയവും കടന്ന് പോകും’.
ഡൗൺടൺ അബേ സംവിധായകൻ ഫിലിപ്പ് ജോണിന്റെ ‘അറേഞ്ച്‌മെന്റ്‌സ് ഓഫ് ലൗ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നിലവിൽ സാമന്ത.
Story Highlights: actress samantha diagnosed with myositis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here