Advertisement

30 വർഷത്തിന് ശേഷം വിരമിക്കൽ, അധ്യാപികയ്ക്ക് വിദ്യാർത്ഥികളുടെ യാത്രയയപ്പ്; ഹൃദയസ്പർശിയായ വിഡിയോ…

November 1, 2022
Google News 3 minutes Read

നമ്മളെ മനസ്സിലാക്കുന്ന, ഓരോ ഘട്ടത്തിലും നമുക്കൊപ്പം താങ്ങാവാൻ ഒരു അധ്യാപകനെങ്കിലും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ നിങ്ങൾ സ്വയം ഭാഗ്യവാനാണെന്ന് കരുതണം. ഈ വിദ്യാർത്ഥികളെ പോലെ തന്നെ… ഒരു കൂട്ടം വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന് നൽകിയ യാത്രയയപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഗുഡ് ന്യൂസ് മൂവ്‌മെന്റാണ് വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വിഡിയോയിൽ അധ്യാപകനായ പ്രൊഫസർ ലൂർദ് ക്ലാസിൽ നിന്ന് ഇറങ്ങുന്നതും അവരെ കാത്ത് ഒരു കൂട്ടം വിദ്യാർത്ഥികൾ ഇടനാഴിയിൽ നിരനിരയായി നിന്ന് അവരെ കയ്യടിച്ച് വിടനല്കുന്നതുമാണ് വിഡിയോ. മുപ്പത് വർഷം നീണ്ട അദ്ധ്യാപന ജീവിതത്തിനാണ് ആ ദിവസം തിരശീല വീണത്.

“ഹാപ്പി റിട്ടയർമെന്റ്: 30 വർഷത്തിലേറെയായി വിദേശ ഭാഷകൾ പഠിപ്പിച്ചതിന് നന്ദി. അർഹമായ വിരമിക്കൽ ആസ്വദിക്കാൻ പ്രൊഫസർ ലൂർദ് സജീവ അധ്യാപനത്തോട് വിട പറയുന്നു. എല്ലാത്തിനും നന്ദി ടീച്ചർ!” എന്ന അടിക്കുറിപ്പോടെയാണ്‌ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. നിരവധി പേർ വിഡിയോ ഷെയർ ചെയ്യുകയും ചെയ്തു.

Read Also: ഇലോൺ മസ്‌കിന്റെ ട്വിറ്റർ നിക്ഷേപകരിൽ സൗദി രാജകുമാരനും ജാക്ക് ഡോർസിയും…

ഇത്തരം വീഡിയോകൾ ഇതിനുമുമ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ഒരു നാലാം ക്ലാസുകാരൻ തന്റെ അമ്മയ്ക്കായി എഴുതിയ കവിത സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ‘മുള്ളുള്ള തണ്ടിലെ റോസാപ്പൂ പോലെ സുന്ദരിയാണ് നീ. കാരണം ചിലപ്പോൾ നിനക്ക് ദേഷ്യം വരും’. അമ്മ റോസാപ്പൂവ് പോലെ സുന്ദരിയാണെങ്കിലും അമ്മയ്ക്ക് ഇടയ്ക്കു വരുന്ന ദേഷ്യത്തെ അതിലെ മുള്ളിനോടാണ് ഈ കുരുന്ന് ഉപമിച്ചിരിക്കുന്നത്. ഈ കൊച്ചു കവിയുടെ നിരീക്ഷണപാടവത്തേയും സർഗ്ഗാത്മകതയേയും അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്.

Story Highlights: Students bid emotional farewell to teacher as she retires after 30 yrs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here