നാല് പതിറ്റാണ്ടിലേറെ ടാറ്റ സ്റ്റീലിനൊപ്പം; ജെ.ജെ ഇറാനി

ടാറ്റ സ്റ്റീല്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ജംഷഡ് ജെ ഇറാനി വിടപറയുന്നതോടെ അവസാനിച്ചത് നാല് പതിറ്റാണ്ടിലേറെയായുള്ള ‘സ്റ്റീല്‍ മാ’ന്റെ സംഭാവനകളാണ്. ഇന്ത്യയുടെ സ്റ്റീല്‍ മാന്‍ എന്നറിയപ്പെടുന്ന ജെ ജെ ഇറാനിക്ക് ടാറ്റ സ്റ്റീലുമായി നാല് പതിറ്റാണ്ടിലേറെയായുള്ള ബന്ധമുണ്ട്. 2001ല്‍ അദ്ദേഹം മാനേജിങ് ഡയറക്ടറായി വിരമിക്കുകയായിരുന്നു. ശേഷം ഒരു ദശാബ്ദക്കാലം അദ്ദേഹം ടാറ്റ സ്റ്റീലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ തുടര്‍ന്നു.
1936 ജൂണ്‍ 2 ന് നാഗ്പൂരില്‍ ജിജി ഇറാനിയുടെയും ഖോര്‍ഷെദ് ഇറാനിയുടെയും മകനായാണ് ഡോ. ജെ.ജെ ഇറാനി ജനിച്ചത്. 1956 ല്‍ നാഗ്പൂരിലെ സയന്‍സ് കോളജില്‍ നിന്ന് ബിഎസ്‌സിയും 1958ല്‍ നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ജിയോളജിയില്‍ എംഎസ്‌സിയും പൂര്‍ത്തിയാക്കി.
പഠനശേഷം യുകെയിലെ ഷെഫീല്‍ഡ് സര്‍വകലാശാലയില്‍ സ്‌കോളറായി ചേര്‍ന്നു. അവിടെവച്ച് 1960 ല്‍ മെറ്റലര്‍ജിയില്‍ ബിരുദാനന്തര ബിരുദവും 1963 ല്‍ മെറ്റലര്‍ജിയില്‍ പിഎച്ച്ഡിയും നേടി ജെ ജെ ഇറാനി. 1963ല്‍ ഷെഫീല്‍ഡിലെ ബ്രിട്ടീഷ് അയണ്‍ ആന്‍ഡ് സ്റ്റീല്‍ റിസര്‍ച്ച് അസോസിയേഷനുമായി തന്റെ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചുവെങ്കിലും രാഷ്ട്രത്തിന്റെ പുരോഗതിക്ക് സംഭാവന നല്‍കാനായിരുന്നു ഇറാനി എപ്പോഴും ആഗ്രഹിച്ചത്.
Read Also: ഒച്ചപാടും ബഹളവുമില്ല; സിംപിളായി നാനോയില്‍ വന്നിറങ്ങി രത്തന്‍ ടാറ്റ; ഏറ്റെടുത്ത് നെറ്റിസണ്‍സ്
അങ്ങനെ 1968ല്‍ ടാറ്റ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയുടെ ഭാഗമായി. 1978ല്‍ ജനറല്‍ സൂപ്രണ്ടും 1979ല്‍ ജനറല്‍ മാനേജരും 1985ല്‍ ടാറ്റാ സ്റ്റീല്‍ പ്രസിഡന്റുമായി. 1988ല്‍ ടാറ്റ സ്റ്റീലിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായും 1992ല്‍ മാനേജിംഗ് ഡയറക്ടറായും അദ്ദേഹം ചുമതലയേറ്റു.
Story Highlights: steal man of india jj irani passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here