Advertisement

‘ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്’ മെഗാ ഷോ നാളെ; വിസ്മയരാവിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ജിദ്ദ

November 9, 2022
Google News 3 minutes Read
flowers-on-stage-mega-show

‘ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്’ മെഗാ ഷോ നാളെ രാത്രി 9 മണിക്ക് ജിദ്ദയിലെ ഇക്വസ്ട്രിയൻ പാർക്കിൽ നടക്കും. ( flowers on stage mega show tomorrow )

മലയാളത്തിലെ പ്രമുഖ സിനിമാ-ടെലിവിഷൻ താരങ്ങളും ഗായകരും അണിനിരക്കുന്ന മെഗാ എന്റര്‌ടൈൺമെൻറ് ഷോ അടുത്തെത്തി നിൽക്കേ ഏറെ പ്രതീക്ഷയിലാണ് ജിദ്ദയിലെ കലാ സ്‌നേഹികൾ. ഫ്‌ളവേഴ്‌സും ട്വെന്റിഫോറും ചേർന്ന് ഒരുക്കുന്ന കലാവിരുന്ന് ജിദ്ദ മലയാളികൾക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കും.

Read Also: ‘വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇത്ര വലിയ പരിപാടിയിൽ ഞാൻ പങ്കെടുക്കുന്നത്’; ‘ഫ്ളവേഴ്സ് ഓൺ സ്റ്റേജ്’ മെഗാ ഷോയുടെ ഭാഗമാകുന്നതിൽ സന്തോഷം പങ്കുവച്ച് ഭാവന

ഫ്‌ളവേഴ്‌സ് ആന്ഡ് ട്വെൻറിഫോർ മേധാവി ആർ.ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ സിനിമാ ടിവി താരങ്ങൾ ഉൾപ്പെടെ നാൽപ്പതോളം പേരാണ് മൂന്നര മണിക്കൂറോളം നീണ്ടു നിൽക്കുന്ന നോൺ സ്റ്റോപ്പ് എൻറർടൺമെൻറ് ഷോയ്ക്കായി കേരളത്തിൽ നിന്നെത്തുന്നത്. ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ടിക്കറ്റുകൾ ലഭിക്കും. ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭിക്കാൻ www.ticketingboxoffice.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതി.

Story Highlights: flowers on stage mega show tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here