Advertisement

വൃശ്ചിക മഹോത്സവത്തിന് ഒരുങ്ങി ഓച്ചിറ

November 11, 2022
Google News 1 minute Read
ochira temple gearing up for vrischika mahotsav

കൊല്ലം ഓച്ചിറയിലെ പ്രസിദ്ധമായ വൃശ്ചിക മഹോത്സവത്തിനായി പടനിലത്ത് ഒരുക്കങ്ങൾ തകൃതിയിൽ പുരോഗമിക്കുന്നു. ക്ഷേത്രത്തിൽ ഭജനയിരുന്ന് പ്രാർത്ഥിക്കുന്ന അപൂർവയിനം ആചാരമാണ് ഓച്ചിറയിലെ വൃശ്ചിക മഹോത്സവം. ഭജനം പാർക്കുന്നതിനായി ആയിരത്തിലധികം കുടിലുകളാണ് തയ്യാറാക്കുന്നത്.

കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളിലെ 52 കരങ്ങളിൽ നിന്നായി ആയിരക്കണക്കിനാളുകളാണ് ഓച്ചിറയിൽ ഭജനം പാർക്കുന്നതിന് വർഷംതോറും എത്തുന്നത്. ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലാണ് വൃശ്ചികം ഒന്നു മുതൽ 12 വരെ ഭജനം പാർക്കുന്ന ചടങ്ങ്. കുടിലുകളിൽ വസിച്ച് 12 ദിവസം ഭക്തിനിർഭരമാക്കുകയാണ് ചടങ്ങ്. ഓംകാര സത്രത്തിലും പഴയ സത്രത്തിലും ഭക്തജനങ്ങൾക്കായി മുറികൾ തയ്യാറായിക്കഴിഞ്ഞു.

കുടിൽ ഒന്നിന് 3000 രൂപയാണ് ഈടാക്കുന്നത്. നിരവധി പ്രമുഖരാണ് വൃശ്ചിക മഹോത്സവത്തിനായി ഓച്ചിറയിൽ എത്താറുള്ളത്. ഭജനം പാർക്കുന്ന 12 ദിവസങ്ങളിലും പ്രത്യേക പരിപാടികളും സമാന്തരമായി ഉണ്ടാവും. മത സമ്മേളനവും കർഷകസമ്മേളനവും ഉൾപ്പെടെയുള്ളവ മഹോത്സവത്തിന്റെ ഭാഗമാകും.

Story Highlights: ochira temple gearing up for vrischika mahotsav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here