‘വേലി തന്നെ വിളവ് തിന്നുന്നോ?’; പൊലീസിനെതിരെ വിമർശനവുമായി പി കെ ശ്രീമതി

പീഡനക്കേസിൽ പൊലീസുകാരൻ പ്രതിയായ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി പി കെ ശ്രീമതി. വേലി തന്നെ വിളവ് തിന്നുകയാണോ എന്നാണ് ഫേസ്ബുക്കിലൂടെ പി കെ ശ്രീമതി ചോദിക്കുന്നത്. പീഡനക്കേസിൽ പ്രതിയായ തൃക്കാക്കര സിഐ സുനു സ്ഥിരം കുറ്റവാളിയാണെന്ന് പോസ്റ്റിലൂടെ തന്നെ പി കെ ശ്രീമതി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. (p k sreemathi facebook post criticizing police )
കഴിഞ്ഞ മെയ് മാസം തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് പൊലീസുകാരൻ പ്രതിയായ കേസിന് ആസ്പദമായ സംഭവം നടന്നത്. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വച്ച് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കേസിൽ സിഐ അടക്കം നാല് പ്രതികളാണ് ഉള്ളത്. സിഐ മൂന്നാം പ്രതിയാണ്. യുവതിയുടെ ഭർത്താവ് ഒരു കേസിൽ ജയിലിൽ കഴിയുകയാണ്.
Read Also: ‘യോഗ ക്ലാസുകള്‍ തടയാന്‍ ബിജെപിയെ അനുവദിക്കില്ല’; പൊതുജനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം തേടി കെജ്രിവാള്‍
ഇൻസ്‌പെക്ടർ സുനുവിനെ ഡ്യൂട്ടിക്കിടയിലാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പി അടക്കമുള്ള വരെ വിവരമറിയിച്ച ശേഷമായിരുന്നു നീക്കം.
Story Highlights: p k sreemathi facebook post criticizing police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here