സഞ്ജു-ദേവ്ദത്ത് മലയാളി കൂട്ടുകെട്ട് ഇത്തവണയും ഉണ്ടാകും; ദേവദത്ത് പടിക്കൽ രാജസ്ഥാനിൽ തുടരും

ഐപിഎൽ 2023ൽ രാജസ്ഥാൻ റോയൽസ് ദേവദത്ത് പടിക്കലിനെ നിലനിർത്തി. കഴിഞ്ഞ സീസണിൽ 7.75 കോടി രൂപയ്ക്കാണ് പടിക്കല്‍ രാജസ്ഥാനിലെത്തിയത്. സമീപകാല ആഭ്യന്തര മത്സരങ്ങളിലെ ഫോമാണ് താരത്തെ വീണ്ടും രാജസ്ഥാനിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാനായി തന്‍റെ മൂന്ന് സീസണുകളിലെ ഏറ്റവും മോശം പ്രകടനമായിരുന്നു താരത്തിന്റേത്. 122.87 സ്ട്രൈക്ക് റേറ്റിലും 22.11 ശരാശരിയുമാണ് പടിക്കല്‍ ബാറ്റ് ചെയ്തത്.(devdutt padikkal retained by rajasthan royals)
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകന്‍. സഞ്ജു-ദേവ്ദത്ത് മലയാളി കൂട്ടുകെട്ട് ഈ സീസണിലും ഉറപ്പായി. ടീം ഇന്ത്യക്കായി രണ്ട് ടി20 മത്സരങ്ങള്‍ കളിച്ച താരത്തിന് 22 റണ്‍സ് മാത്രമേയുള്ളൂ നീലക്കുപ്പായത്തില്‍ സമ്പാദ്യം. സഞ്ജു സാംസണിന് പുറമെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‍ലറെയും രാജസ്ഥാന്‍ റോയല്‍സ് നിലനിർത്തുമെന്ന് ഉറപ്പാണ്. ദക്ഷിണാഫ്രിക്കന്‍ ബാറ്റർ റാസ്സീ വാന്‍ ഡർ ഡസ്സന്‍, ന്യൂസിലന്‍ഡ് ഓൾറൗണ്ടർ ഡാരില്‍ മിച്ചല്‍ എന്നിവരെ രാജസ്ഥാന്‍ ഒഴിവാക്കിയിട്ടുണ്ട്.
Story Highlights: devdutt padikkal retained by rajasthan royals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here