‘ഞാൻ സുന്ദരനാണ്, ആളുകൾ കടിക്കാനാഗ്രഹിക്കുന്ന സ്ട്രോബെറിയാണ് ഞാൻ’; ക്രിസ്റ്റ്യാനോ റൊണാൾഡോ

ആളുകൾ കടിക്കാനാഗ്രഹിക്കുന്ന സ്ട്രോബെറിയാണ് താനെന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നന്നായി ഫുട്ബോൾ കളിക്കുന്നതുകൊണ്ട് മാത്രമല്ല, താൻ സുന്ദരനായതും കൊണ്ടാണ് ആളുകൾ തന്നെ ഇഷ്ടപ്പെടുന്നത് എന്നും റൊണാൾഡോ പറഞ്ഞു. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനു നൽകിയ അഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിലാണ് ക്രിസ്റ്റ്യാനോയുടെ അവകാശവാദം. (cristiano ronaldo new interview)
Read Also: ‘പുകഞ്ഞ കൊള്ളി പുറത്ത്’; ഓൾഡ് ട്രാഫോർഡിൽ നിന്ന് ക്രിസ്റ്റ്യാനോയുടെ ചുവർ ചിത്രം നീക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
“ചിലപ്പോഴൊക്കെ ഞാൻ ചിന്തിക്കാറുണ്ട്, എന്തുകൊണ്ട് ഞാൻ ഏറ്റവും മികച്ച താരമാവുന്നു? ഞാൻ നന്നായി ഫുട്ബോൾ കളിക്കുന്നതുകൊണ്ട് മാത്രമല്ല ആളുകൾ എന്നെ ഇഷ്ടപ്പെടുന്നത്. പല കാര്യങ്ങളുമുണ്ട്. കാണാൻ സുന്ദരനായിരിക്കണം. ആളുകൾക്ക് ബന്ധം തോന്നണം. ഞാൻ സുന്ദരനാണ്. ആളുകൾ കടിക്കാനാഗ്രഹിക്കുന്ന ഒരു പഴമാണ് ഞാൻ.”- ക്രിസ്റ്റ്യാനോ പറയുന്നു. ഏത് പഴമെന്ന് മോർഗൻ ചോദിക്കുമ്പോൾ സ്ട്രോബെറി എന്ന് ക്രിസ്റ്റ്യാനോ പറയുന്നു.
"You have to be charismatic, people have to feel some connection with you.
— Piers Morgan Uncensored (@PiersUncensored) November 16, 2022
"I think to be good looking helps too!"
Ronaldo tells Piers Morgan the secret to his worldwide fame.
Watch live: https://t.co/MmPz7ALHHl@cristiano | @piersmorgan | @TalkTV | #90MinutesWithRonaldo pic.twitter.com/Lba8ojjb7c
അഭിമുഖത്തിൻ്റെ ആദ്യ ഭാഗത്തിൽ ക്ലബിനും പരിശീലകനുമെതിരെ ക്രിസ്റ്റ്യാനോ ആഞ്ഞടിച്ചിരുന്നു. “ക്ലബിൽ നിന്ന് ചിലർ എന്നെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുന്നു. പരിശീലകൻ മാത്രമല്ല, മറ്റ് ചിലർ കൂടിയുണ്ട്. ഞാൻ ചതിക്കപ്പെട്ടതുപോലെ തോന്നുന്നു. ചിലർക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വർഷവും ഇങ്ങനെ ആയിരുന്നു. എന്താണ് നടക്കുന്നതെന്നറിയില്ല. സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല. എനിക്ക് ടെൻ ഹാഗിനോട് ബഹുമാനമില്ല. കാരണം, അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഒരിക്കലും അദ്ദേഹത്തെ ബഹുമാനിക്കില്ല. ക്ലബിന് നല്ലതുവരാനാണ് ഞാൻ ഇവിടെയെത്തിയത്. എന്തുകൊണ്ടാണ് ബെയിൻ റൂണി എന്നെ ഇത്ര വിമർശിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോൾ അദ്ദേഹം കളി നിർത്തിയിട്ടും ഞാൻ കളി തുടരുന്നതിനാലാവാം. അദ്ദേഹത്തെക്കാൾ മികച്ചവനാണ് ഞാനെന്ന് പറയുന്നില്ല, അത് സത്യമാണെങ്കിലും.”- ക്രിസ്റ്റ്യാനോ പറഞ്ഞു.
Read Also: ‘മാഞ്ചസ്റ്റർ യുണൈറ്റഡ് ചതിച്ചു; ടെൻ ഹാഗിനോട് ബഹുമാനമില്ല’; ആഞ്ഞടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
അഭിമുഖത്തിനു പിന്നാലെ ക്രിസ്റ്റ്യാനോയുടെ ചുവർ ചിത്രം യുണൈറ്റഡ് ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ നിന്ന് നീക്കി. ഇതിൻ്റെ വിഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ അഭിമുഖം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും കഴിഞ്ഞ ദിവസം ക്ലബ് പറഞ്ഞിരുന്നു.
നേരത്തെ തന്നെ ടെൻ ഹാഗും ക്രിസ്റ്റ്യാനോയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എങ്ങനെയെങ്കിലും ക്ലബ് വിടാൻ ശ്രമിച്ച റൊണാൾഡോയെ പല മുൻനിര ക്ലബുകളും തഴഞ്ഞു. ടെൻ ഹാഗ് താരത്തിന് ഏറെ അവസരങ്ങൾ നൽകിയതുമില്ല.
Story Highlights: cristiano ronaldo new interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here