Advertisement

കശ്മീരിലെ മച്ചിൽ മേഖലയിൽ ഹിമപാതം; മൂന്ന് സൈനികർക്ക് വീരമൃത്യു

November 18, 2022
Google News 2 minutes Read

വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ മച്ചിൽ പ്രദേശത്തുണ്ടായ ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. സൈന്യത്തിലെ 56 RR-ലെ 3 ജവാൻമാരാണ് ഹിമപാതത്തിൽ അപകടത്തിൽപ്പെട്ടത്. 56 രാഷ്ട്രീയ റൈഫിൾസിലെ ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. മൂവരുടെയും മൃതദേഹം കണ്ടെത്തിയതായി സൈന്യം അറിയിച്ചു.(3 Soldiers Die In Avalanche in Machil Kashmir)

Read Also: അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി

നിയന്ത്രണരേഖയോട് ചേർന്നാണ് ഹിമപതമുണ്ടായതെന്ന് കുപ് വാര എസ്എസ്പി യൂഗൽ മൻഹാസ് പറഞ്ഞു. ഹവൽദാർ കമലേഷ് സിംഗ് (39), നായിക് ബൽവീർ(33), ശിപായി രജീന്ദർ (25) എന്നിവരാണ് മരണപ്പെട്ടത്. മൂവരും രാജസ്ഥാൻ സ്വദേശിക‍ളാണ്.

Story Highlights: 3 Soldiers Die In Avalanche in Machil Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here