‘ദുഃഖകരമായ സംഭവം’; ഓടയില്‍ വീണ കുട്ടിയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് കൊച്ചി മേയര്‍

കൊച്ചി പനമ്പള്ളി നഗറിലെ കാനയില്‍ കുട്ടി വീണ സംഭവം ദുഃഖകരമെന്ന് കൊച്ചി നഗരസഭ മേയര്‍ എം അനില്‍ കുമാര്‍. കുട്ടി വീണത് കാനയില്‍ അല്ല തോട്ടിലാണെന്ന് മേയര്‍ വിശദീകരിച്ചു. കുട്ടിയുടെ ചികിത്സാ ചെലവ് നഗരസഭ വഹിക്കാന്‍ കഴിയുമോ എന്ന് അന്വേഷിക്കുകയാണ്. ഇതിന് സാധിച്ചില്ലെങ്കില്‍ കുട്ടിയുടെ ചികിത്സാ ചെലവ് താന്‍ വഹിക്കുമെന്ന് മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. (kochi mayor will bear the medical expenses of the child fell in drain)
ഇനി ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ നഗരസഭ സ്വീകരിക്കുമെന്ന് മേയര്‍ പറഞ്ഞു. കുട്ടി വീണിടത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കും. കഴിഞ്ഞ ഫണ്ടില്‍ പ്രദേശത്ത് സ്ലാബുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
Read Also: അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി
കുട്ടി ഓടയില്‍ വീണ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കൊച്ചി കോര്‍പറേഷനോട് കോടതി ഉത്തരവിട്ടു. കുഞ്ഞ് രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണ്. പൊതുജനത്തിന് സുരക്ഷിതമായി നടക്കാന്‍ സാധിക്കാത്ത സ്ഥലത്തെ നഗരമെന്ന് വിളിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും.
അതേസമയം കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മാതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ഇങ്ങനെ ഒരപകടം ആര്‍ക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.
Story Highlights: kochi mayor will bear the medical expenses of the child fell in drain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here