‘അതിജീവിതയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തു’; കൊച്ചി മോഡൽ പീഡിനക്കേസ്

കൊച്ചിയിലെ മോഡൽ പീഡനക്കേസിൽ നിർണായക വിവരങ്ങളുമായി കമ്മീഷ്ണർ. അതിജീവിതയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തുവെന്ന് കമ്മീഷ്ണർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ അതിജീവിതയ്ക്ക് ലഹരിമരുന്ന് കൊടുത്തോ എന്നത് സംബന്ധിച്ച ശാസ്ത്രീയ പരിശോധന നടത്തുകയാണെന്നും കമ്മീഷ്ണർ പറഞ്ഞു. ( commissioner about kochi model rape )
തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡിമ്പൽ എന്ന് കൊച്ചിയിൽ പീഡനത്തിന് ഇരയായ മോഡൽ പൊലീസിന് മൊഴി നൽകിയിരുന്നു. ബിയറിൽ എന്തൊ പൊടി ചേർത്തതായി സംശയമുണ്ടെന്നും അവശയായ തന്നോട് സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞത് ഡിമ്പൽ ആണെന്നും യുവതി പൊലീസിനോട് പറഞ്ഞു. പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും യുവതി മൊഴി നൽകി. അതേസമയം വാർത്ത ആശങ്കപ്പെടുത്തുന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു.
രാജസ്ഥാൻ സ്വദേശിയായ മോഡൽ ഡിമ്പിളുമായി ഏറെ നാളത്തെ പരിചയമുണ്ട്. തുടർന്നാണ് ഡിമ്പിളിനൊപ്പം കൊച്ചിയിലെ പബ്ബിൽ എത്തിയതെന്ന് ബലാത്സംഗത്തിന് ഇരയായ കാസർഗോഡ് സ്വദേശിയായ പത്തൊൻപത് കാരി പോലീസിന് മൊഴിനൽകി. ബിയർ കഴിച്ചപ്പോൾ അവശയായി. ബിയറിൽ എന്തോ പൊടി ചേർത്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. താൻ മറ്റ് സുഹൃത്തുക്കളെ കണ്ട് തിരികെ വരുമെന്നും സുദീപ് , വിവേക്, നിധിൻ എന്നിവർക്കൊപ്പം വാഹനത്തിൽ കയറാനും ഡിമ്പൽ ആണ് നിർദേശിച്ചത്. തുടർന്ന് വാഹനം മുന്നോട്ടെടുത്ത യുവാക്കൾ വാഹനത്തിൽ വച്ച് മാറി മാറി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു. തുടർന്ന് ഒരു കടയിൽ കയറി ഭക്ഷണം വാങ്ങികൊടുത്തു. പ്രതികരിക്കാൻ ശേഷി ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു. കാക്കനാട് യുവതി താമസിച്ചിരുന്ന ഇടത്ത് പോലിസ് പരിശോധന നടത്തി. പബ്ബിൽ നിന്നും യുവതിയുമായി മൂവർ സംഘം സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പോലിസ് ശേഖരിച്ചിട്ടുണ്ട്.
പ്രതികളെ ലഹരി പരിശോധനയ്ക്കും വിധേയരാക്കും. കൊടുങ്ങല്ലൂർ സ്വദേശികളായ സുദീപ് , വിവേക്, നിധിൻ, ഡിമ്പൽ എന്നിവരെ പോലിസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ബാർ ജീവനക്കാരുടെയും ബാറിൽ ഉണ്ടായിരുന്നവരുടെയും മൊഴി രേഖപെടുത്തുന്നുണ്ട്. വാർത്ത ആശങ്കപ്പെടുത്തുന്നതെന്നും കുറ്റമറ്റ രീതിയിൽ അന്വേഷണംനടത്തണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി
കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
Story Highlights: commissioner about kochi model rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here