Advertisement

കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

November 21, 2022
Google News 1 minute Read
kochi model rape case

കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ റിമാൻഡിലായ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ നാലു പ്രതികളെയും ഒരാഴ്ചത്തേയ്ക്കെങ്കിലും കസ്റ്റഡിയിൽ വേണമെന്നായിരിക്കും പൊലീസിന്റെ ആവശ്യം. ( kochi model rape case )

പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം തേവരയിലെ ബാറിലടക്കം തെളിവെടുപ്പു നടത്തും. ബലാത്സംഗം,ഗൂഡാലോചന,തട്ടിക്കൊണ്ടുപോകൽ എന്നിവയാണ് പ്രതികൾക്കെതിരായ വകുപ്പുകൾ. എക്സൈസ് വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് ഡാൻസ് ബാറെന്ന രീതിയിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബാറിനെതിരെ കേസെടുത്തിട്ടുണ്ട്. ബാറിൽ രാസലഹരിമരുന്നുപയോഗം നടന്നോയെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമയിക്കുകയാണ്.

Story Highlights: kochi model rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here