കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസ് ; പ്രതികൾക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

കൊച്ചിയില്‍ കാറിൽ വച്ച് മോഡലിനെ കൂട്ടാബലാത്സം ചെയ്ത കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകും . പ്രതികളുമായി വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിലെ നാല് പ്രതികളും റിമാൻഡിൽ ആണ്. ( kochi model raped culprit custody petition )
അടുത്ത മാസം മൂന്നുവരെയാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി
എറണാകുളം ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് പ്രതികളെ ഹാജരാക്കിയത്.
പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. റിമാൻഡിൽ തുടരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതികളുമായി അന്വേഷണസംഘം വിശദമായ തെളിവെടുപ്പ് നടത്തും.
ബലാത്സംഗം,ഗൂഡാലോചന,തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിരിക്കുന്നത് ബിയറില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയശേഷമാണ് ബലാത്സംഗം നടത്തിയത് എന്നാണ് 19 കാരിയായ മോഡലിന്റെ മൊഴി. ഇക്കാര്യവും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്.
Story Highlights: kochi model raped culprit custody petition