ഫുട്‌ബോളില്‍ മലയാളി ആരാധകര്‍ ആര്‍ക്കൊപ്പം?; ഇന്നത്തെ ട്വന്റിഫോര്‍ യൂട്യൂബ് പോളിന്റെ ഫലമറിയാം
ലോകം ഫുട്‌ബോളിലേക്ക് ചുരുങ്ങുകയാണ്. ഫിഫ ലോക കപ്പിന് നാളെ കിക്കോഫ് ആകുമ്പോള്‍ മലയാളികളും നിറഞ്ഞ ആവേശത്തിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ യൂട്യൂബ് പോള്‍.( twentyfour YouTube Poll).
‘ഫുട്‌ബോളില്‍ കൂടുതല്‍ മലയാളി ആരാധകര്‍ ആര്‍ക്കൊപ്പം’ എന്ന ചോദ്യത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. 62000 പേര്‍ പങ്കെടുത്ത യൂട്യൂബ് പോളില്‍ 60 ശതമാനം പേര്‍ അര്‍ജന്റീനയ്ക്കാണ് വോട്ട് രേഖപ്പെടുത്തിയത്. 26 ശതമാനം പേര്‍ ബ്രസീലിന് വോട്ട് ചെയ്തപ്പോള്‍ മറ്റൊരു ടീം എന്നാണ് 14 ശതമാനം പേരുടെ അഭിപ്രായം.
ഭൂരിപക്ഷവും അര്‍ജന്റീനയ്‌ക്കൊപ്പം വോട്ട് ചെയ്തപ്പോള്‍ കമന്റ് ബോക്‌സിലും ‘വാമോസ് അര്‍ജന്റീന’ നിറഞ്ഞു.
പൊതുജനങ്ങള്‍ക്ക് താത്പര്യമുള്ള മറ്റ് വിഷയങ്ങളുമായി വരും ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് ട്വന്റിഫോര്‍ സബ്‌സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.
Story Highlights: twentyfour YouTube Poll result november 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here