ഖത്തർ ലോകകപ്പ്; ലൈവ് റിപ്പോർട്ടിംഗിനിടെ അർജന്റീനിയൻ മാധ്യമപ്രവർത്തകയുടെ ബാഗ് മോഷണം പോയി

ഖത്തറിൽ ലോകകപ്പ് റിപ്പോർട്ടിങ്ങിനായി എത്തിയ അർജന്റീനിയൻ മാധ്യമ പ്രവർത്തകയുടെ ബാഗ് മോഷണം പോയി. ഖത്തറിൽ വന്നിറങ്ങിയ ദിവസം തന്നെയാണ് മാധ്യമ പ്രവർത്തകയുടെ ബാഗ് മോഷണം പോയത്. കവർച്ചയെ കുറിച്ച് മാധ്യമ പ്രവർത്തക പൊലീസിനെ അറിയിച്ചു. (Argentinian reporter robbed while reporting)
എന്നാൽ മോഷ്ടാവിനെ എത്രയും വേഗം കണ്ടുപിടിക്കുമെന്ന് പറഞ്ഞ പൊലീസ് ഒരു കാര്യം കൂടി മാധ്യമപ്രവർത്തകയ്ക്ക് മുന്നിൽ വെച്ചു. മോഷ്ടാവിനെ പിടിച്ച് കഴിയുമ്പോൾ എന്ത് ശിക്ഷ കൊടുക്കണമെന്ന് നിർദേശിക്കാം എന്നതായിരുന്നു മാധ്യമപ്രവർത്തകയോട് പൊലീസ് പറഞ്ഞത്. അർജന്റീനിയൻ മാധ്യമം ടോഡോ നൊട്ടീഷിയാസിന്റെ റിപ്പോർട്ടറാണ് മെറ്റ്സ്ഗർ.ദോഹയിലെ കോർണീഷ് മേഖലയിൽ വച്ചായിരുന്നു മോഷണം നടന്നത്.
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
മോഷണം നടക്കുന്ന സമയത്ത് ഡൊമിനിനിക് മെറ്റ്‌സ്ഗർ ലോകകപ്പ് ഫുട്‌ബോൾ വാർത്തകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ബാഗിനകത്ത് നിരവധി സാധനങ്ങൾ ഉണ്ടായിരുന്നു എന്നാണ് മെറ്റ്‌സ്ഗർ പറയുന്നത്. തങ്ങൾക്ക് മികച്ച സുരക്ഷാ സംവിധാനങ്ങളാണ് രാജ്യത്തുള്ളതെന്നും അത് വച്ച് മോഷ്ടാവിനെ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞതായി മെറ്റ്‌സ്ഗർ പറഞ്ഞു. ഇതിനോടൊപ്പമാണ് മോഷ്ടാവിനെ പിടിച്ചു കഴിഞ്ഞാൽ എന്ത് ശിക്ഷ നൽകണമെന്ന് നിർദേശിക്കാൻ ആവശ്യപ്പെട്ടതെന്ന് മെറ്റ്‌സ്ഗർ വ്യക്തമാക്കി.
ആൾക്കൂട്ടത്തിനൊപ്പം നൃത്തം ചെയ്യവെ, മോഷ്ടാവ് ബാഗിന്റെ സിപ്പ് തുറന്ന് പണവും രേഖകളും കൈക്കലാക്കിയതാകാമെന്ന് മെറ്റ്സ്ഗർ പറഞ്ഞു. റിപ്പോർട്ടിംഗ് പൂർത്തിയാക്കിയതിന് ശേഷം വാട്ടർ ബോട്ടിൽ വാങ്ങാൻ പേഴ്സ് പരതിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ പിടികൂടാമെന്ന് പൊലീസ് ഉറപ്പ് നൽകിയതായി ഡൊമിനിക് മെറ്റ്സ്ഗർ പറഞ്ഞു.
Story Highlights : Argentinian reporter robbed while reporting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here