Advertisement

ഫിസിക്കൽ ഗെയിം കൊണ്ട് പ്രതിരോധക്കോട്ട കെട്ടി മൊറോക്കോ; ക്രൊയേഷ്യയ്ക്ക് സമനിലക്കുരുക്ക്

November 23, 2022
Google News 1 minute Read

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി മൊറോക്കോ. ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളയ്ക്കാൻ മൊറോക്കോയ്ക്ക് സാധിച്ചു. ലോക റാങ്കിംഗിൽ 12ആമതുള്ള ക്രൊയേഷ്യക്കെതിരെ ഫിസിക്കൽ ഗെയിം അടക്കം പുറത്തെടുത്താണ് 22ആം സ്ഥാനത്തുള്ള മൊറോക്കോ സമനില പിടിച്ചത്.

പന്തടക്കത്തിൽ മികച്ചുനിന്ന ക്രൊയേഷ്യയ്ക്ക് ഫൈനൽ തേർഡിലാണ് അടിപതറിയത്. കളിയുടെ ഒരു ഘട്ടത്തിൽ പോലും ഡിഫൻസീവ് ഷേപ്പ് കൈമോശം വരാതെ സൂക്ഷിച്ച മൊറോക്കോ ക്രൊയേഷ്യൻ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു. ഇതിനിടെ ലഭിക്കുന്ന അവസരങ്ങളിൽ കൗണ്ടർ അറ്റാക്കിലൂടെ ക്രൊയേഷ്യയെ വിറപ്പിക്കാനും മൊറോക്കോയ്ക്ക് സാധിച്ചു. ക്രൊയേഷ്യ അഞ്ച് തവണ ഗോളിലേക്ക് ലക്ഷ്യം വച്ചപ്പോൾ മൊറോക്കോ 8 തവണ ഷോട്ടുതിർത്തു.

അതിവേഗ ഫുട്ബോളിലൂടെ ത്രസിപ്പിക്കുന്ന മത്സരമാണ് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്നത്. ലൂക മോഡ്രിച്ചിലൂടെ ക്രൊയേഷ്യ ആക്രമണങ്ങൾ മെനഞ്ഞപ്പോൾ ഹക്കീം സിയെച് ആണ് മൊറോക്കൻ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

Story Highlights : croatia morocco qatar fifa world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here