Advertisement

കുരങ്ങെന്ന് വിളിച്ച് പരിഹാസം; ‘Werewolf Syndrome’ എന്ന അപൂര്‍വ രോഗം ബാധിച്ച് 17കാരന്‍

November 24, 2022
Google News 2 minutes Read
7 year old have rare disease called werewolf Syndrome

മുഖത്തും ശരീരഭാഗങ്ങളിലും രോമവളര്‍ച്ചയുള്ള നിരവധി പേരുണ്ട്. ട്രീറ്റ്‌മെന്റുകളെടുത്തും ഷേവ് ചെയ്തുമൊക്കെ പലരും ഈ രോമം കളയാറുമുണ്ട്. എന്നാല്‍ മുഖത്തെയും ശരീരത്തെയും അനിയന്ത്രിതമായ രോമവളര്‍ച്ച മൂലം സമൂഹത്തില്‍ നിന്നും പരിഹാസമേറ്റുവാങ്ങി ജീവിക്കുകയാണ് ഒരു യുവാവ്. മധ്യപ്രദേശില്‍ നിന്നുള്ള 17കാരനായ യുവാവാണ് ഈ ദുരവസ്ഥ നേരിടുന്നത്.

‘Werewolf Syndrome’ എന്ന അപൂര്‍വ രോഗമാണ് 17കാരനായ ലളിതിനെ ബാധിച്ചിരിക്കുന്നത്. തന്റെ ആറാം വയസിലാണ് ഈ രോഗം ലളിതിനെ ബാധിച്ചുതുടങ്ങുന്നത്. സ്‌കൂള്‍ കാലത്തും ഇപ്പോഴും സഹപാഠികളുടെ വേദനിപ്പിക്കുന്ന പരിഹാസം കേട്ടാണ് ലളിത് വളരുന്നത്. ലളിതിന്റെ അമിതമായ രോമവളര്‍ച്ചയുള്ള മുഖത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മിഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കുരങ്ങിനോട് ഉപമിച്ചാണ് തന്നെ കൂട്ടുകാര്‍ പരിഹസിക്കുന്നതെന്ന് ലളിത് പറയുന്നു. അമിതമായി വളരുന്ന രോമം ശരീരത്തില്‍ നിന്ന് ലളിത് ഷേവ് ചെയ്തുകളയുന്നുണ്ടെങ്കിലും ഇതൊരു രോഗാവസ്ഥയായതിനാല്‍ വീണ്ടും രോമം പെട്ടന്ന് തന്നെ വളര്‍ന്നുതുടങ്ങും. കര്‍ഷകനായ പിതാവിന്റെ വരുമാനം കൊണ്ട് മാത്രമാണ് സാധാരണക്കാരായ ലളിതിന്റെ കുടുംബം ജീവിക്കുന്നത്. ഇതിനിടിയിലാണ് ഈ രോഗാവസ്ഥയും. ഇപ്പോള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ലളിത്.

Read Also:ട്രോളി ബാഗില്‍ മൃതദേഹം കണ്ടെത്തിയ സംഭവം: യുവതിയെ കൊലപ്പെടുത്തിയത് പിതാവ് തന്നെയെന്ന് പൊലീസ്

ഈ അവസ്ഥയ്ക്ക് ചികിത്സയില്ലെന്നും അതിനോടൊപ്പം ജീവിക്കാന്‍ താന്‍ പഠിച്ചിട്ടുണ്ടെന്നും ലളിത് പറഞ്ഞു. താന്‍ ഒരുതരം പുരാണ ജീവിയാണെന്ന് പരിഹസിച്ച് ചെറുപ്പത്തില്‍ കുട്ടികള്‍ കല്ലെറിയുമായിരുന്നുവെന്നും ലളിത് പറഞ്ഞു.

Story Highlights : 7 year old have rare disease called werewolf Syndrome

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here