കുവൈറ്റിലെ സ്കൂളുകളിൽ വിരലടയാള ഹാജർ സംവിധാനം വരുന്നു

കുവൈറ്റിലെ സ്കൂളുകളിൽ വിരലടയാള ഹാജർ സംവിധാനം നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ട് . രണ്ടാം സെമസ്റ്റർ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കും. അടുത്ത അധ്യയന വർഷത്തിന്റെ തുടക്കത്തിൽ എല്ലാ സ്‌കൂളുകളിലും ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ട സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ( Fingerprint attendance system schools in Kuwait ).
Read Also:
1,000 സ്കൂളുകൾക്കായി 3,000 അറ്റൻഡൻസ് രേഖപ്പെടുത്തുന്ന ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 3 ലക്ഷത്തി 50,000 ദിനാർ ആണ് വകയിരുത്തുന്നത്. ഇവ വാങ്ങുന്നതിനും ഇൻസ്റ്റാളേഷൻ, ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവയ്ക്കുമുള്ള ടെൻഡർ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം പൂർത്തിയാക്കിയതായും അധികൃതർ വ്യക്തമാക്കി.
Story Highlights : Fingerprint attendance system schools in Kuwait
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!