Advertisement

കോഴിക്കോട് കോതിയിൽ ഇന്ന് ജനകീയ ഹർത്താൽ

November 25, 2022
Google News 1 minute Read
kozhikode kothi hartal

കോഴിക്കോട് കോതിയിൽ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ജനകീയ ഹർത്താൽ. സമരസമിതിയുടെ നേതൃത്വത്തിലാണ് കോതി മേഖലയിൽ ഹർത്താൽ നടത്തുന്നത്. ഇന്നലെ നടന്ന സമരത്തിൽ 42 പേർ അറസ്റ്റിലായിരുന്നു. ( kozhikode kothi hartal )

സ്ത്രീകൾ ഉൾപ്പടെ സമരമുഖത്ത് തുടരുകയാണ്. പ്രതിഷേധം അവഗണിച്ച് പ്ലാന്റ് നിർമാണവുമായി മുന്നോട്ട് പോകാൻ കോർപറേഷൻ തീരുമാനിച്ചതോടെയാണ് സമര സമിതി ഹർത്താൽ പ്രഖ്യാപിച്ചത്. സമരത്തിന് യുഡിഎഫ് പിന്തുണയും ഉണ്ട്.

പദ്ധതി പ്രദേശത്തേക്കുള്ള വഴി ഉപരോധിച്ച് ഇന്നലെ ശക്തമായ പ്രതിഷേധം നാട്ടുകാർ നടത്തിയിരുന്നു. എന്നാൽ പൊലീസ് സേനയുടെ സഹായത്തോടെ പ്രതിഷേധം മറികടന്ന് കോർപറേഷൻ അധികൃതർ നിർമാണവുമായി മുന്നോട്ട് പോവുകയായിരുന്നു.

Story Highlights : kozhikode kothi hartal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here