ശശി തരൂർ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല; എം എം ഹസൻ

ശശി തരൂരിന്റെ പരിപാടി മാറ്റിയത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ. ഡിസിസിയെ അറിയിക്കാതിരുന്നത് തരൂരിന് പറ്റിയ ചെറിയ പിഴവാണ്. ശശി തരൂർ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്ന് എം എം ഹസൻ പറഞ്ഞു.(mm hassan support over sashi tharoor)
എന്നാൽ ശശി തരൂരിന്റെ മലബാർ സന്ദർശനത്തിൽ വിവാദം പുകയുന്നതിനിടെ നേതാക്കൾക്ക് കർശന നിർദേശവുമായി കെ.പി.സി.സി അച്ചടക്ക സമിതി. നേതാക്കൾ പാർട്ടി ചട്ടക്കൂടിൽനിന്ന് പ്രവർത്തിക്കണമെന്നാണ് നിർദേശം. സമാന്തരമായ പ്രവർത്തനം പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം
ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളുടെ അനുമതിയോടെ മാത്രമേ പരിപാടികളിൽ പങ്കെടുക്കാവൂ. പാർട്ടി ചട്ടക്കൂടിന് സമാന്തരമായി പരിപാടികൾ പാടില്ലെന്നും കെപിസിസി അച്ചടക്ക സമിതി നിർദ്ദേശിക്കുന്നു. ബന്ധപ്പെട്ട എല്ലാവരെയും അച്ചടക്ക സമിതി നിർദേശം അറിയിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
അതേസമയം കേരളത്തിലെ നേതാക്കൾ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നത് വ്യവസ്ഥാപിത മാർഗങ്ങളിലൂടെയാകണം. കോൺഗ്രസിൽ എല്ലാ കാലത്തും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : mm hassan support over sashi tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here