Advertisement

കട്ടപ്പനയിൽ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

November 27, 2022
Google News 1 minute Read
kattappana man murdered

ഇടുക്കി നിർമ്മല സിറ്റിയിൽ ബൈക്ക് നന്നാക്കുന്നതിനേ ചൊല്ലിയയുണ്ടായ സംഘർഷത്തിനിടെ ഗൃഹനാഥൻ കൊല്ലപ്പെട്ടു. നിർമ്മലാ സിറ്റി പാറക്കൽ രാജുവാണ് മരിച്ചത്. സംഭവത്തിൽ രാജുവിന്റെ മകന്റെ സുഹൃത്തുക്കളായ രണ്ടു പേരേ പോലീസ് പിടികൂടി. ( kattappana man murdered )

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പ്രതികളായ കൗന്തി സ്വദേശി ജോബിൻ വാഴവര സ്വദേശി ഹരികുമാർ എന്നിവരേ രാത്രിയിൽ തന്നെ പോലീസ് പിടികൂടി. കൊല്ലപ്പെട്ട രാജുവിന്റെ മകൻ, രാഹുലിന്റെ സുഹൃത്തുക്കളാണ് പ്രതികൾ. ഹരികുമാറിന്റെ ബൈക്ക് രാഹുൽ ഓടിച്ചപ്പോൾ കേടുപാട് സംഭവിച്ചിരുന്നു. ഇത് നന്നാക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യാം എന്നായിരുന്നു വ്യവസ്ഥ. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഫോണിൽ പോലും രാഹുലിനെ കിട്ടാതെ വന്നതോടെയാണ് പ്രതികൾ രാജുവിന്റെ വീട്ടിലെത്തി ബഹളം വെച്ചത്. ഇതിനിടെ ഉണ്ടായ അടിപിടിയിലാണ് രാജുവിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ബൈറ്റ്:

ഒന്നാം പ്രതി ഹരികുമാറിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളേജിൽ പോലീസ് കാവലിൽ ചികിത്സയിലാണ് ഇയാൾ. രണ്ടാം പ്രതി ജോബിൻ പോലീസ് കസ്റ്റഡിയിലും. ഇരുവരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

Story Highlights : kattappana man murdered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here