Advertisement

‘ഗുജറാത്തിൽ എന്റെയും ബിജെപിയുടേയും വിജയം ഉറപ്പ്’; ജാം നഗർ സ്ഥാനാർത്ഥി റിവാബ ജഡേജ

November 30, 2022
Google News 2 minutes Read
rivaba jadeja about gujrat election

ഗുജറാത്തിൽ ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന താരമണ്ഡലമാണ് ജാം നഗർ നോർത്ത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ യുടെ ഭാര്യ റിവാബ ജഡേജയാണ് ജാം നഗർ നോർത്തിലെ ബിജെപി സ്ഥാനാർഥി. ഗുജറാത്തിൽ ആം ആദ്മി പാർട്ടിക്ക് ഇടമില്ലെന്നും, തന്റെയും ബിജെപിയുടെയും വിജയം ഉറപ്പെന്നും റിവാബ ജഡേജ 24 നോട് പറഞ്ഞു. ( rivaba jadeja about Gujarat election )

സിറ്റിംഗ് എംഎൽഎ ധർമ്മേന്ദ്ര സിംഗ് ജഡേജയെ തഴഞ് റിവാബ ജഡേജക്ക് സീറ്റ് നൽകിയത്, പാർട്ടിയിൽ പൊട്ടിത്തെറിക്ക് ഇടവച്ചിരുന്നു. എന്നാൽ ജനഹീതമറിഞ്ഞു തന്നെ സ്ഥാനാർത്ഥിയാക്കിയ പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾക്ക് നന്ദി അറിയിക്കുകയാണ് റിവാബ.

ഭർത്താവ് രവീന്ദ്ര ജഡേജതന്നെയാണ് തന്റെ കരുത്ത്, പ്രചാരണത്തിൽ മുഴുവൻ സമയം കൂടെയില്ലെങ്കിലും അദ്ദേഹത്തിന്റെ ജനപ്രീതി ഗുണം ചെയ്യുന്നു. എന്നാൽ ഭർതൃ സഹോദരി നയ്‌നാഭ കോണ്ഗ്രസ് സ്ഥാനാർഥി ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനോടുള്ള പ്രതികരണം ഇങ്ങനെ.

ഗുജറാത്തിൽ ബിജെപി യും കോൺഗ്രസും തമ്മിലാണ് മത്സരമെന്നും,മൂന്നാം മുന്നണിയെ ഗുജറാത്തിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നും റി വാബ വ്യക്തമാക്കി.

Story Highlights: rivaba jadeja about Gujarat election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here