തെക്കൻ ഇറാനിൽ ഭൂചലനം; ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ നഗരങ്ങളിലും പ്രകമ്പനം

തെക്കൻ ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ നഗരങ്ങളിലടക്കം 20 സെക്കൻഡോളം പ്രകമ്പനമുണ്ടായെങ്കിലും യുഎഇയിൽ ഒരിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
യു.എ.ഇ സമയം ബുധനാഴ്ച രാത്രി 7.17നാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഉയർന്ന കെട്ടിടങ്ങളിൽ കഴിഞ്ഞവർക്കാണ് കൂടുതലായും ചെറിയ വിറയൽ അനുഭവപ്പെട്ടത്. തെക്കൻ ഇറാനിലുണ്ടാകുന്ന ഭൂചലനങ്ങൾ മുമ്പും യു.എ.ഇയിൽ പ്രകമ്പനത്തിന് കാരണമായിട്ടുണ്ട്.
Story Highlights: Iran earthquake felt in Dubai and Abu Dhabi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here