Advertisement

പ്രീക്വാര്‍ട്ടറില്‍ യുഎസ്എയ്‌ക്കെതിരെ നെതര്‍ലന്‍ഡ്‌സിന് ലീഡ്; 2-0

December 3, 2022
Google News 1 minute Read
usa vs netherlands fifa world cup first half

ഖത്തര്‍ ലോകകപ്പില്‍ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എ ജേതാക്കളായ നെതര്‍ലന്‍ഡ്‌സിന് ലീഡ്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ യുഎസ്എയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്‌സിന്റെ മുന്നേറ്റം. നെതര്‍ലന്‍ഡ്‌സിന്റെ മെംഫിസ് ഡിപേയും ഡാലി ബ്ലിന്‍ഡുമാണ് യുഎസ്എയുടെ ഗോള്‍ വല തകര്‍ത്തത്.

യുഎസ്എയ്‌ക്കെതിരെ മത്സരം തുടങ്ങി പത്താം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്ത് 46ാം മിനിറ്റിലുമായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍ നേട്ടം. യുഎസ്എയുടെ ഗോള്‍ പോസ്റ്റിലേക്ക് ആറ് ഗോള്‍ശ്രമങ്ങള്‍ നെതര്‍ലന്‍ഡ്‌സ് തൊടുത്തുവിട്ടപ്പോള്‍ ആറ് ശ്രമങ്ങളായിരുന്നു നെതര്‍ലന്‍ഡ്‌സിന് ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഉണ്ടായിരുന്നത്. ഡുംഫ്രൈസാണ് നെതര്‍ലന്‍ഡ്‌സിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്.

Story Highlights: usa vs netherlands fifa world cup first half

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here