Advertisement

ഓടിനടന്ന് ജോലി; വിശ്രമമില്ലാതെ 24 മണിക്കൂര്‍ ചുമതലകള്‍ നിര്‍വഹിച്ച് യുഎഇ പ്രസിഡന്റ്

December 6, 2022
Google News 2 minutes Read
uae president work 24 hours in one day

ഒരു രാജ്യത്തിന്റെ ഭരണാധികാരിയായി ഇരിക്കുക എന്നത് വളരെ തിരക്കേറിയ ഉത്തരവാദിത്തം തന്നെയാണ്. ഇവിടെ 24 മണിക്കൂര്‍ കൊണ്ട് നിരവധി പ്രധാനപ്പെട്ട ചുമതലകള്‍ വഹിച്ച് വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാന്‍. ഒരു ഉന്നത പ്രതിരോധ ഉദ്യോഗസ്ഥനെ സ്വീകരിച്ചും ഖത്തര്‍ സന്ദര്‍ശിച്ചും തിരികെയെത്തിയും ഒരു പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയും മറ്റൊരു ഭരണാധികാരിയെ സ്വീകരിച്ചും ഒരു ദിവസം മുഴുവന്‍ തിരക്കിട്ട ജോലികളിലായിരുന്നു അദ്ദേഹം.(uae president work 24 hours in one day)

ഞായറാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച അര്‍ധരാത്രി വരെയായിരുന്നു യുഎഇ പ്രസിഡന്റിന്റെ തിരക്കിട്ട ജോലികള്‍. ഞായറാഴ്ച വൈകുന്നേരം അബുദാബിയിലെ കാസര്‍ അല്‍ ഷാതി പാലസില്‍ അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം രാവിലെ 11 മണിയോടെ ഖത്തറിലേക്ക്… അവിടെ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ യുഎഇ പ്രസിഡന്റ്, ഷെയ്ഖ് തമീമിനെയും ഖത്തര്‍ ജനതയെയും അഭിനന്ദിച്ചു.

Read Also: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ച ശേഷം ആദ്യമായി യുഎഇ പ്രസിഡന്റ് ഖത്തറിലെത്തി

ഉച്ചകഴിഞ്ഞ് മടക്കം. ശേഷം യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെ സ്വീകരിച്ചു. തുടര്‍ന്ന്, തിങ്കളാഴ്ച വൈകുന്നേരത്തോടെ, മലേഷ്യയിലെ രാജാവ് അല്‍ സുല്‍ത്താന്‍ അബ്ദുല്ല സുല്‍ത്താന്‍ അഹമ്മദ് ഷായ്ക്കൊപ്പം പരിപാടി. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും പെട്രോനാസും തമ്മിലുള്ള കരാറില്‍ ഒപ്പിടുന്നതിനെത്തിയതായിരുന്നു അദ്ദേഹം. ഇതോടെ ഒരു ദിവസം മുഴുവന്‍ നീണ്ട വിശ്രമമില്ലാത്ത ജോലികളാണ് യുഎഇ ഭരണാധികാരി പൂര്‍ത്തിയാക്കിയത്.

Read Also: ജിസിസി പൗരന്മാർക്ക് ഹയ്യ കാർഡ് ഇല്ലാതെ ഖത്തറിൽ പ്രവേശിക്കാൻ അനുമതി

തന്റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിക്കുന്ന ജനനേതാവായാണ് ഷെയ്ഖ് മുഹമ്മദ് അറിയപ്പെടുന്നത്. ഒരു ദിവസം 18 മണിക്കൂറാണ് സാധാരണയായി യുഎഇ പ്രസിഡന്റ് ജോലി ചെയ്യുന്നത്. വാര്‍ഷിക അവധികള്‍ ഏഴ് ദിവസത്തില്‍ കൂടുതല്‍ അദ്ദേഹം എടുക്കാറുമില്ല.

Story Highlights: uae president work 24 hours in one day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here