‘രത്‌ന നഗിരി’ പിടിച്ചടക്കി ബിജെപി; ‘സ്റ്ററിനെ’ ഇറക്കിയിട്ടും ആപ്പിന് രക്ഷയില്ല

രത്‌ന വ്യാപാരത്തിന്റെ ലോകത്തെ ഏറ്റവും വലിയ കേന്ദ്രമാണ് ഗുജറാത്തിലെ കതർഗാം. ഇത്തവണയും കതർഗാമിൽ താമര വിരിയിച്ചിരിക്കുകയാണ് ബിജെപി. രത്‌ന വ്യാപാരത്തിന് പേരു കേട്ട കതർഗാമിൽ വിനോദ് മൊറാദിയ തന്നെയാണ് മുന്നേറുന്നത്. ( bjp win katargam diamond city )
ഗുജറാത്തിലെ കതർഗാം ബിജെപിയെ സംബന്ധിച്ച് ഏറെ നിർണായകമായ മണ്ഡലമാണ്. പട്ടിദാർ മൂവ്‌മെന്റിന്റെ പ്രഭവകേന്ദ്രമായിരുന്ന കതർഗാം പട്ടിദാർ വിഭാഗക്കാരുടേയും, സൗരാഷ്ട്രിയർ, പ്രജാപതികൾ എന്നിവരുടേയും കേന്ദ്രമാണ്. ഗുജറാത്തിലെ ‘എലൈറ്റ് വിഭാഗം’ വസിക്കുന്ന രത്‌നനഗിരി കൈവിടാതിരിക്കാൻ ബിജെപിയെടുത്ത പരിശ്രമം ചെറുതല്ല. ആദ്യം മുതൽക്കേ തന്നെ ഓരോ വീടുകളും കയറി ഇറങ്ങിയും, സമ്മേളനങ്ങൾ വിളിച്ചു കൂട്ടിയും വിനോദ് മൊറാദിയ പട്ടിദാർ വിഭാഗത്തെയും പ്രജാപതി വിഭാഗത്തേയും തനിക്കൊപ്പം ചേർത്ത് നിർത്തി.
2017 ൽ കോൺഗ്രസിനേക്കാൾ 80,000 വോട്ട് നേടിയാണ് ബിജെപിയുടെ വിനോദ് മൊറാദിയ വിജയിച്ചത്. ‘ഇത്തവണയും ബിജെപി തന്നെ അധികാരത്തിലേറുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിൽ ആശങ്കയൊന്നുമില്ല’ വിനോദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പട്ടിദാർ വോട്ടുകൾ പിടിച്ചെടുക്കാൻ ആം ആദ്മിയുടെ ഗുജറാത്ത് നേതാവ് ഗോപാൽ ഇറ്റാലിയയെ ആണ് പാർട്ടി രംഗത്തിറക്കിയത്. പക്ഷേ ഈ പരിശ്രമമെല്ലാം വിഫലമാകുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്കെതിരെ തൊഴിലില്ലായ്മയും, അഴിമതിയും ആയുധമാക്കിയ ഇറ്റാലിയയുടെ കണക്കുകൂട്ടൽ പിഴച്ചുവെന്നാണ് വിലയിരുത്തൽ.
Story Highlights: bjp win katargam diamond city
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here