ഗുജറാത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ത്?

ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന നിരീക്ഷണങ്ങള്‍ പുറത്തുവരുമ്പോള്‍ ഉന്നയിക്കപ്പെടുന്ന ഒരു പ്രധാന ചോദ്യം എഎപി പിടിക്കുന്നത് ആരുടെ വോട്ടാകുമെന്നാണ്. ബിജെപിയ്ക്ക് തങ്ങളുടെ വോട്ട്ബാങ്ക് സംരക്ഷിക്കാന്‍ സാധിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ചോരുന്നത് കോണ്‍ഗ്രസിന്റെ വോട്ടാകുമെന്ന അഭ്യൂഹം ശക്തമാകുകയാണ്. ഗുജറാത്തില്‍ പ്രതിപക്ഷസ്ഥാനം നഷ്ടമാകുന്നത് കോണ്‍ഗ്രസിനെ ഏതുവിധത്തിലാകും ബാധിക്കുക? (What if Congress loses opposition status to AAP in Gujarat?)
ഗുജറാത്തിലെ പ്രധാന പ്രതിപക്ഷമായി എഎപി എത്തുന്നതോടെ ദേശീയ തലത്തില്‍ ബിജെപിക്ക് ബദലായ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെന്ന കോണ്‍ഗ്രസിന്റെ വാദങ്ങള്‍ക്ക് ബലക്ഷയമുണ്ടാകും. ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ബിജെപിക്കെതിരെ ഒന്നിപ്പിക്കുന്നതിനുള്ള നേതൃത്വസ്ഥാനം അവകാശപ്പെടാനുള്ള കോണ്‍ഗ്രസിന്റെ വിലപേശല്‍ ശക്തി വീണ്ടും കുറയും.
Read Also: അറിയാം ആവേശം ചോരാതെ തെരെഞ്ഞെടുപ്പ് ഫലങ്ങൾ ഏറ്റവും ആദ്യം; സമഗ്ര കവറേജുമായി ട്വൻറിഫോർ
ഹിമാചല്‍ പ്രദേശില്‍ ചലനമുണ്ടാക്കാന്‍ കഴിയാതെ വരികയും ഗുജറാത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്യുന്നതാണ് ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ഭയം. കഴിഞ്ഞ 30 വര്‍ഷമായി, 1982 മുതല്‍, സംസ്ഥാനത്ത് പാര്‍ട്ടികള്‍ മാറി മാറിയാണ് ഭരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തവണ കോണ്‍ഗ്രസ് തിരികെ അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഭാരത് ജോഡോ യാത്രയില്‍ തിരക്കിലായ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ അഭാവം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് ക്യാമ്പിന് ഉണ്ട്.
Story Highlights: What if Congress loses opposition status to AAP in Gujarat?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here