Advertisement

തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദ്യകലാകാരൻമാരുടെ റാങ്ക് പട്ടികയിൽ ഇടം പിടിച്ചിട്ടും നിയമനം വൈകുന്ന ആശങ്കയിൽ യുവാക്കൾ

December 9, 2022
Google News 1 minute Read

തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദ്യകലാകാരൻമാരുടെ റാങ്ക് പട്ടികയിൽ ഇടം പിടിച്ചിട്ടും നിയമനം വൈകുന്നതിന്റെ ആശങ്കയിലാണ് ഒരു കൂട്ടം ചെറുപ്പക്കാർ. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വന്നതിനാൽ ഇനി ഈ പട്ടികയിൽ നിന്നും നിയമനം ഉണ്ടാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ബോർഡ് നിലവിൽ വന്നിട്ടും പട്ടികയിൽ നിന്ന് നിയമനം നടന്നതായി ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.

2009 ലെ തിരുവതാംകൂർ ദേവസ്വം ബോർഡ് കാലാകരൻമാരുടെ നിയമനത്തിനുള്ള മുൻഗണന പട്ടികയിൽ ഇടം പിടിച്ചവരാണ് ഇവർ. വൈക്കം ക്ഷേത്ര കലാപീഠത്തിൽ നിന്നും പഠിച്ചിറങ്ങിയ ഇവർ സ്ഥിരം ജോലി ലഭിക്കുന്നത് കാത്തിരുന്നു. എന്നാൽ നാളിതുവരെയായിട്ടും നിയമനം ഉണ്ടായില്ല.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

6 നാദസ്വരവും 4 തകിൽ കലാകാരൻമാരുടെയും നിയമനമാണ് പഴയ പട്ടികയിൽ നിന്നും പൂർത്തിയാക്കേണ്ടത്. 2011 ൽ ഈ പട്ടികയിൽ ഉൾപ്പെട്ടവർ യോഗ്യതയുള്ളവരാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. നിയമനം വൈകുന്ന വിഷയത്തിൽ കോടതി ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

പലരും താത്കാലികമായി ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ ചട്ടപ്രകരം ഇനി പഴയ ലിസ്റ്റിൽ നിന്നും നിയമനം നടക്കില്ലെന്ന വിശദീകരണമാണ് ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നൽകുന്നത്. ഇപ്പോഴും നിയമന കിട്ടുമെന്ന് പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഈ ചെറുപ്പക്കാർ.

Story Highlights: thiruvithamkoor devaswom board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here