കോട്ടയത്ത് ജ്വല്ലറിയിൽ മോഷണം; യുവാവ് മൂന്ന് പവൻ കവർന്നു

കോട്ടയം കറുകച്ചാലിൽ ജ്വല്ലറിയിൽ മോഷണം. സ്വർണം വാങ്ങനെന്ന വ്യാജേനെയെത്തിയ യുവാവ് മൂന്ന് പവൻ കവർന്നു. മാലയെടുത്ത് കടയിൽ നിന്നും ഇറങ്ങി ഓടി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാസ്ക് ധരിച്ചാണ് മോഷ്ടാവ് എത്തിയത്.
Read Also: ‘മോഷണം പോയ സൈക്കിൾ തിരികെ നൽകണം’, നോട്ടീസ് പതിച്ച് വിദ്യാർത്ഥി; ഏറ്റെടുത്ത് ആളുകൾ
സുമംഗലി ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇയാൾ കഴിഞ്ഞ ഏഴാം തീയതിയും ജ്വല്ലറിയിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടാഴ്ച മുമ്പ് പാമ്പാടിയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.
Story Highlights: Jewellery theft Kottayam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here