Advertisement

‘ലീഗിനെ പ്രശംസിച്ചുകൊണ്ടുള്ള എം വി ഗോവിന്ദന്റെ പ്രസ്താവന അപക്വം’; അതൃപ്തി പരസ്യമാക്കി കാനം

December 12, 2022
Google News 3 minutes Read

മുസ്ലീം ലീഗിനെ പ്രശംസിച്ചുകൊണ്ടുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ അതൃപ്തി പരസ്യമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എം വി ഗോവിന്ദന്റെ പ്രസ്താവന അപക്വമാണെന്ന് കാനം പറഞ്ഞു. ലീഗിനെക്കുറിച്ച് ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞതെന്ന് അറിയില്ല. ബിജെപിക്കെതിരായി ഐക്യമുണ്ടാക്കാന്‍ എന്ന അര്‍ത്ഥത്തിലാണ് എം വി ഗോവിന്ദന്റെ പ്രസ്താവനയെങ്കില്‍ അത് ശരിയാണ്. മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. (kanam rajendran against m v govindan statement on Muslim league)

രാഷ്ട്രീയത്തില്‍ സ്ഥിരമായി ബന്ധുക്കളോ ശത്രുക്കളോ ഇല്ലെന്ന സമീപനം ബൂര്‍ഷ്വാ പാര്‍ട്ടിക്ക് ചേര്‍ന്നതാണെന്നും കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു. മുസ്ലീം ലീഗ് ജനാധിപത്യ പാര്‍ട്ടിയാണെന്നും ഗവര്‍ണര്‍ വിഷയത്തില്‍ ഉള്‍പ്പെടെ ലീഗിന്റെ നിലപാട് കൃത്യമാണെന്നും എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ച പശ്ചാത്തലത്തില്‍ ട്വന്റിഫോര്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. എം വി ഗോവിന്ദന്റെ അനവസരത്തിലുള്ള പ്രസ്താവന അനാവശ്യ ചര്‍ച്ചകള്‍ക്കും യുഡിഎഫ് ഐക്യത്തിനും ഇടയാക്കിയെന്നും കാനം പറഞ്ഞു.

Read Also: ‘മുസ്ലിം ലീഗിന് എം.വി. ഗോവിന്ദന്‍റെ സർട്ടിഫിക്കറ്റ് വേണ്ട’, സർക്കാരിന് ജനപിന്തുണ നഷ്ടമായി: കെഎം ഷാജി

‘ലീഗിനെക്കുറിച്ചുള്ള എം വി ഗോവിന്ദന്റെ അഭിപ്രായം സിപിഐഎമ്മിന്റേത് മാത്രമാണ്. ഈ പരാമര്‍ശം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. മുന്നണി വിപുലീകരണം നിലവില്‍ അജണ്ടയില്‍ ഇല്ലെന്ന് സിപിഐ വ്യക്തമാക്കിയിട്ടുണ്ട്’. കാനം രാജേന്ദ്രന്‍ പറഞ്ഞു. ദേശീയ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് എം വി ഗോവിന്ദന്‍ അത് പറഞ്ഞതെങ്കില്‍ ലീഗിനെക്കുറിച്ചുള്ള പ്രസ്താവന ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: kanam rajendran against m v govindan statement on Muslim league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here