Advertisement

ദമാമിലെ കലാകാരന്മാരുടെ കൂട്ടായ്മ ഡി.പി ( ധൃതംഗ പുളകിതർ ) സംഘടിപ്പിച്ച സംഗീത രാവ് ശ്രദ്ധേയമായി

December 12, 2022
Google News 2 minutes Read
musical evening organized by DP Dammam

ദമാമിലെ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയായ ഡി പി സംഘടിപ്പിച്ച സംഗീത രാവ് ശ്രദ്ധേയമായി. സദസ്യർ കേൾക്കാൻ ആഗ്രഹിച്ച നല്ല ഗാനങ്ങൾ കോർത്തിണക്കിയതായിരുന്നു ദമാമിൽ ഡി പി ഒരുക്കിയ സംഗീത രാവ്. ( musical evening organized by DP Dammam ).

Read Also: മതിയായ വിമാന സർവീസുകളില്ല; അമിത ടിക്കറ്റ് നിരക്കും; കണ്ണൂർ വിമാനത്താവളം ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ

പ്രമുഖ പിന്നണി ഗായിക സുമി അരവിന്തും സംഘവും മലയാളവും തമിഴും ഹിന്ദിയും ഇഴ ചേർന്നുള്ള ഒത്തിരി നല്ല ഗാനങ്ങൾ പ്രിപ്പയപ്പെട്ട സദസ്യർക്കായി സമ്മാനിച്ചു. സംഗീതത്തെ ഏറെ ഇഷ്ടപ്പെടുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന ഡിപി അഥവാ ധൃതംഗ പുളകിതർ ഒരുമിച്ച്, കലാസ്വാദകർക്ക് മുന്നിൽ അവതരിപ്പിച്ച വ്യത്യസ്ത പാട്ടുകളും സദസ്യരുടെ കയ്യടി നേടി.

പാട്ടുകളെ സദസിലുള്ളവർ ഏറ്റെടുത്തതോടെ താളംവെച്ചും ഏറ്റു പാടിയും അവരും ഒപ്പം ചേർന്നു. കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വേദിയിൽ വെച്ച് അതിഥികൾ വിതരണം ചെയ്തു.

Story Highlights: musical evening organized by DP Dammam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here