Advertisement

ഉദയനിധി സ്റ്റാലിൻ മന്ത്രിയായേക്കും; തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം ഡിസംബർ 14ന്

December 12, 2022
Google News 2 minutes Read
udayanidhi stalin to be minister

തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം ഡിസംബർ 14ന്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനെ മന്ത്രിയായേക്കും. കായിക യുവജനക്ഷേമ വകുപ്പായിരിയ്ക്കും ഉദയനിധിയ്ക്ക് നൽകാൻ സാധ്യത. ചില വകുപ്പുകളിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്. ( udayanidhi stalin to be minister )

പരിസ്ഥിതി മന്ത്രി ശിവ.വി. മെയ്യനാഥനാണ് നിലവിൽ യുവജന ക്ഷേമ വകുപ്പും കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പാണ് നിലവിൽ ഉദയനിധിക്ക് വിഭജിച്ച് നൽകുന്നത്. ഇതിന് പുറമെ തദ്ദേശകാര്യമന്ത്രിയായ ഐ.പെരിയസാമിക്ക് ഗ്രാമവികസന വകുപ്പും, ഈ വകുപ്പ് നിലവിൽ കൈകാര്യം ചെയ്യുന്ന കെ.ആർ പെരിയകറുപ്പന് തദ്ദേശകാര്യ വകുപ്പും മാറ്റി നൽകും. ടൂറിസം മന്ത്രിയെ വനം വകുപ്പ് എൽപ്പിക്കുകയും, തിരിച്ചും നടത്താനും പദ്ധതിയുണ്ട്.

Read Also: ‘ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കരുത്’; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്റ്റാലിൻ

2008 ൽ നിർമാതാവായാണ് ഉദയനിധി സ്റ്റാലിൻ സിനിമാ മേഖലയിലേക്ക് എത്തുന്നത്. വിജയ് തൃഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ കുരുവിയായിരുന്നു ആദ്യ ചിത്രം. പിന്നീട് 2012 ൽ ഒരു കൽ ഒരു കണ്ണാടി എന്ന സിനിമയിലൂടെയാണ് നടനാകുന്നത്. തുടർന്ന് നൻബെൻഡ, ഗെത്ത്, മനിതൻ, നിമിർ, സൈക്കോ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

2021 ലാണ് ഡിഎംകെ ടിക്കറ്റിൽ ആദ്യമായി ഉദയനിധി മത്സരിക്കുന്നത്. നിലവിൽ ചേപ്പക്-തിരുവള്ളികേനി എംഎൽഎയാണ് ഉദയനിധി സ്റ്റാലിൻ.

Story Highlights: udayanidhi stalin to be minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here