ചാൻസലറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ; ബില്ലിനെ എതിർക്കാൻ പ്രതിപക്ഷം

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള ബിൽ നിയമസഭ ഇന്ന് പാസാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചർച്ച ചെയ്ത് പാസാക്കുന്നത്. ഗവർണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കണം എന്നാണ് ബില്ലിലെ ആവശ്യം. വിസി ഇല്ലെങ്കിൽ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സർവകലാശാല വിസിമാർക്കോ നൽകും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. ഇത് യുജിസി മാർഗ നിർദേശത്തിന് വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്. ബിൽ നിയമസഭ പാസാക്കിയാലും ഗവർണർ ഒപ്പിടില്ല.
Read Also: ‘മുഖ്യമന്ത്രിക്ക് മധുരവുമായി ഗവർണർ’;രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിക്ക് ക്ഷണം
ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതിനോട് യോജിപ്പാണെന്ന് പറഞ്ഞെങ്കിലും ബദൽ സംവിധാനത്തോടുള്ള എതിർപ്പുള്ളതിനാൽ ബില്ലിനെ പ്രതിപക്ഷം എതിർക്കും. ഗവർണറെ മാറ്റുന്നതിനോടല്ല ബദൽ സംവിധാനത്തോടാണ് എതിർപ്പെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബില്ലിനെ എതിർത്തെങ്കിലും സഭ പാസാക്കാനുള്ള ബില്ലുകൾ ഗവർണർ ഒപ്പിടാതിരിക്കുന്നത് ശരിയല്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തിയിരുന്നു.
Story Highlights: Bill to remove governor as chancellor tabled today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here