Advertisement

ഇന്ധന വിലകയറ്റം; ഉത്തരവാദിത്വത്തിൽ നിന്ന് കേരളം ഒളിച്ചോടി കുറ്റം കേന്ദ്രത്തിൽ ചാരാൻ ശ്രമിക്കുന്നുവെന്ന് പെട്രോളിയം മന്ത്രി

December 15, 2022
Google News 2 minutes Read
center slams kerala on petrol price hike

ദേശിയപാതാ വിഷയത്തിലും ഇന്ദന വില വിഷയത്തിലും കേരളത്തിന്റെ സമീപനത്തെ വിമർശിച്ച് കേന്ദ്രസർക്കാർ. ഭൂമി വിലയുടെ 25 ശതമാനം നൽകാമെന്ന് നേരത്തെ പറഞ്ഞ കേരളാ മുഖ്യമന്ത്രി ഇപ്പോൾ വാഗ് ദാനത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതായ് ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി വ്യക്തമാക്കി. ഇന്ധന വിലകയറ്റ വിഷയത്തിലെ ഉത്തരവാദിത്വത്തിൽ നിന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഒളിച്ചോടി കുറ്റം കേന്ദ്രത്തിൽ ചാരാൻ ശ്രമിയ്ക്കുന്നതായ് പെട്രോളിയം മന്ത്രി ആരോപിച്ചു. ( center slams kerala on petrol price hike )

ഒരു കിലോമീറ്റർ ഹൈവേണ്ടാക്കാൻ കേരളത്തിൽ 100 കോടി രൂപ വേണം എന്നതാണ് അവസ്ഥ. ഈ സാഹചര്യത്തിൽ ഭൂമി വിലയുടെ 25 ശതമാനം നൽകാമെന്ന് കേരളാ മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ വാഗ്ദാനത്തിൽ നിന്ന് സംസ്ഥാനം പിന്നോക്കം പോയിരിക്കുകയാണ്. സംസ്ഥാന ജി.എസ്.ടി അടക്കം ഒഴിവാക്കി സഹകരിയ്ക്കാൻ കേരളത്തോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉപരിതല ഗതാഗത മന്ത്രി പറഞ്ഞു.

രാജ്യത്തെ ഇന്ധന വിലക്കയറ്റം ചോദ്യമായപ്പോഴും കേരളത്തെ കേന്ദ്രസർക്കാർ പ്രതികൂട്ടിൽ നിർത്തി. കേന്ദ്രവും മറ്റെല്ലാ സംസ്ഥാനങ്ങളും വാറ്റ് നികുതി കുറച്ചിട്ടും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ അതിന് തയ്യാറായില്ല.

വിമാന യാത്രക്കൂലി വർദ്ധന വിഷയത്തിൽ പ്രവാസികൾക്ക് അനുകൂലമായ് ആവശ്യമായ സമ്മർദ്ധം വിമാന കമ്പനികൾക്ക് മേൽ ചുമട്ഠുന്നുണ്ടേന്ന് വ്യോമയാന മന്ത്രിയും രേഖാമൂലം പർലമെന്റിനെ അറിയിച്ചു.

Story Highlights: center slams kerala on petrol price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here