Advertisement

പോക്സോ കേസ് പ്രതിക്കെതിരെയുള്ള സിഐയുടെ പീഡനം; കേസന്വേഷണത്തിന് ഷാരോൺ- ​ഗ്രീഷ്മ കേസ് ഉദ്യോ​ഗസ്ഥൻ

December 15, 2022
Google News 2 minutes Read
ci ayiroor police station case for sit

പോക്‌സോ കേസ് പ്രതിയെ സിഐ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോൺസന്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കും. ഇതുസംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ്പി നിർദേശം നൽകി. ഷാരോൺ കേസും, പൂവച്ചൽ ഇരട്ടകൊലപാതക കേസും അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി കെ.ജെ.ജോൺസൻ ( ci ayiroor police station case for sit ).
​​​
കേസിൽ സിഐ ജയസനിലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി പീഡനത്തിനിരയായ പോക്സോ കേസ് പ്രതിയും രം​ഗത്തെത്തി. വിദേശത്തു നിന്നെത്തി ആറു മണിക്കൂറോളം സ്റ്റേഷനിൽ ഹാജരാകുന്നത് വൈകിപ്പിച്ചു. ക്വാർട്ടേഴ്സിലേക്ക് വരാൻ സിഐ ആവശ്യപ്പെട്ടുകയായിരുന്നു. അവിടെ എത്തിയ തന്നെ ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും യുവാവ് ട്വന്റിഫോറിനോട് പറഞ്ഞു.

ക്വാർട്ടേഴ്സിലേക്ക് വരുമ്പോൾ ഒരു വസ്ത്രം കൂടി അധികം കരുതാൻ ആവശ്യപ്പെട്ടു. അവിടെ എത്തിയ തന്നോട് സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കാൻ ഭീഷണിപ്പെടുത്തി. വിസമ്മതിച്ചതോടെ വഴങ്ങിയില്ലെങ്കിൽ കേസിൽ പുറത്തിറങ്ങാത്ത വിധം അകത്താക്കുമെന്ന് ഭീഷണി. മൊബൈൽ ഫോൺ ഉപയോഗിക്കാൻ പോലും അനുവദിച്ചില്ല.

പിന്നീട് ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കാൻ ശ്രമിച്ചു. കസ്റ്റഡിയിലെടുത്തത് മറ്റൊരിടത്തു നിന്നാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തിയെന്നും യുവാവ് പറയുന്നു.

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

അതേസമയം, പോക്‌സോ കേസ് പ്രതിയെ സി.ഐ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ നിർണായക ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. സിഐ ജയസനിൽ യുവാവിനെ ക്വാർട്ടേഴ്സിലെത്തിച്ചവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദേശത്തുള്ള സഹോദരനുമായി യുവാവ് വീഡിയോ കോൾ ചെയ്യുന്നതിനിടയിൽ യുവാവിന്റെ കവിളിൽ സിഐ ചുംബിക്കുന്നതും കാണാം. ഇതോടെ കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനിൽ കൊണ്ടു പോയില്ലെന്ന കാര്യവും വ്യക്തമായി.

അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജയ്‌സനിലിന് എതിരെയാണ് കേസ്. നിലവിൽ ഇയാൾ സസ്‌പെൻഷനിലാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നുമാണ് പരാതി. പീഡനം പുറത്തു വരാതിരിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമായി പോക്‌സോ കേസിൽ മൂന്നു ദിവസത്തിനുള്ളിൽ പ്രതിക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു. എന്നാൽ പ്രതി ബന്ധുക്കളോട് വിവരമറിയിച്ചതോടെ സംഭവം പുറത്തു വന്നു. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചു. തുടർന്ന് കോടതി പ്രതിക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. പീഡന പരാതിയിൽ ഇന്നലെ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പോക്‌സോ കേസ് ഒതുക്കാൻ 1,35,000 രൂപ സിഐ ജയ്‌സൽ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. കൈക്കൂലി നൽകാത്തതിൽ വ്യാജ കേസെടുത്തതിനായിരുന്നു ഇയാളെ മുൻപ് സസ്‌പെൻഡ് ചെയ്തത്.

Story Highlights: ci ayiroor police station case for sit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here