Advertisement

‘13,000 സൗജന്യ ടിക്കറ്റ്, 30 ചാർട്ടേഡ് ഫ്‌ളൈറ്റ്’: സെമി കാണാൻ മൊറോക്കന്‍ ആരാധകരുടെ ഒഴുക്ക്‌

December 15, 2022
Google News 3 minutes Read

ഖത്തറിൽ നടക്കുന്ന ഇന്നത്തെ മൊറോക്കോയുടെ സെമി മത്സരം നാട്ടിൽ നടക്കുന്നതിന് സമാനമായ അവസ്ഥയിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് മൊറോക്കൻ ഫുട്‌ബോൾ ഫെഡറേഷൻ. ഇതിനായി 13,000 സൗജന്യ ടിക്കറ്റുകളാണ് ഫെഡറേഷൻ വിതരണം ചെയ്തത്. 30 ചാർട്ടേഡ് ഫ്‌ളൈറ്റുകളും സജ്ജമാക്കി.(Morocco giving fans 13,000 free tickets for semi final)

അറബ് രാജ്യങ്ങളുടെ വലിയ പിന്തുണയാണ് മൊറോക്കോയ്ക്ക് ഉള്ളത്. ഇന്ന് 68000 കാണികൾക്കാണ് മത്സരം നേരിട്ട് കാണാൻ അവസരമുള്ളത്. പക്ഷെ അതിൽ 60000 സീറ്റുകളും മൊറോക്കോയുടെ ആരാധകർ സ്വന്തമാക്കിയിട്ടുണ്ട്. ചുരിക്കിപ്പറഞ്ഞാൽ മൊറോക്കോയിൽ കളി നടക്കുന്നത് പോലെയാകും അൽബെയ്ത്തിലെ സാഹചര്യം.

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

ചരിത്രത്തിലാദ്യാമായാണ് മൊറോക്കോ ലോകകപ്പിന്റെ സെമിയിൽ പന്ത് തട്ടാനൊരുങ്ങുന്നത്. ഫ്രാൻസുമായി അങ്കം കുറിക്കാനൊരുങ്ങുമ്പോൾ മറ്റൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈ ആഫ്രിക്കൻ ടീം.

അതേസമയം കഴിഞ്ഞ തവണ ക്രെയേഷ്യയെ തോല്‍പിച്ചായിരുന്നു ഫ്രാന്‍സ് കിരീടം നേടിയത്. തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പ്രവേശമാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്. ലോകകപ്പിലെ അപരാജിത കുതിപ്പ് തുടരാൻ ഉറച്ച് തന്നെയാണ് മൊറോക്കോയും എത്തുന്നത്. വളരെ മികച്ച പ്രകടനം കാഴ്ചവച്ചാണ് മൊറോക്കോ സെമിയിലേക്ക് എത്തിയത്.

അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിട്ട സംഘത്തിൽ കാര്യമായ മാറ്റത്തിന് സാധ്യത ഇല്ല. അര്‍ജന്റീനയാണ് ഫൈനലിലെ എതിരാളി. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചായിരുന്നു മെസിപ്പടയുടെ സെമിപ്രവേശം.

Story Highlights: Morocco giving fans 13,000 free tickets for semi final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here