Advertisement

തുർക്കിയിലെ രാഷ്ട്രീയ സാഹചര്യം സിനിമയ്ക്ക് അനുകൂലമല്ല; സംവിധായകൻ ടൈഫൂൺ പേഴ്സിമോളു

December 16, 2022
Google News 3 minutes Read

വലതുപക്ഷ ഭരണകൂടത്തിന് കീഴിൽ തുർക്കിയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം സിനിമ ഉൾപ്പടെയുള്ള മേഖലകൾക്ക് അനുകൂലമല്ലെന്ന് തുർക്കി സംവിധായകൻ ടൈഫൂൺ പേഴ്സിമോളു. (film industry in turkey are not safe due to politics)

പ്രത്യാശയോടെയാണ് മനുഷ്യർ ജീവിക്കേണ്ടത് .ജീവിതം അവസാനിച്ചുവെന്ന് കരുതുമ്പോഴാവും ചിലപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .രാജ്യാന്തര മേളയിലെ മീറ്റ് ദി ഡയറക്ടറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

അതേസമയം ഡിജിറ്റലൈസേഷന് ശേഷം ഇന്ത്യയിൽ സിനിമയുടെ എണ്ണത്തിൽ വർധനവുണ്ടായെന്നും എന്നാൽ ഗുണനിലവാരത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നും ബംഗാളി സംവിധായകൻ അതാണു ഘോഷ് പറഞ്ഞു . സംവിധായകൻ സിദ്ധാർഥ് ചൗഹാൻ , അരവിന്ദ് എച്ച് തുടങ്ങിയവർ പങ്കെടുത്തു .മീരാസാഹേബ് മോഡറേറ്ററായിരുന്നു.

അതേസമയം തലസ്ഥാനത്തെ ഒരാഴ്ച നീണ്ട സിനിമാ വസന്തത്തിന് ഇന്ന് കൊടിയിറക്കം. നിശാഗന്ധിയില്‍ വൈകുന്നേരം 5.45ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ഉള്‍പ്പടെ 14 ചിത്രങ്ങളാണ് പുരസ്കാരങ്ങള്‍ക്കായി മത്സരിക്കുന്നത്.

മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവച്ച നന്‍പകല്‍ നേരത്ത് മയക്കം ലിജോജോസ് പെല്ലിശേരിക്ക് സുവര്‍ണ ചകോരം സമ്മാനിക്കുമോയെന്ന് ഇന്നറിയാം. മഹേഷ് നാരായണന്‍റെ അറിയിപ്പ് ഉള്‍പ്പടെ മല്‍സരവിഭാഗത്തില്‍ കടുത്തമല്‍സമായിരുന്നു. മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി 11 പുരസ്‌കാരങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുക . മേള മികച്ചത് എന്ന അഭിപ്രായമാണ് ഡെലിഗേറ്റുകൾക്ക്.

Story Highlights: film industry in turkey are not safe due to politics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here