Advertisement

പ്രതിമയ്ക്ക് മേരി കോമിന്റെ മുഖച്ഛായയില്ല, ഭര്‍ത്താവിന് അതൃപ്തി; ഒളിമ്പിക് പാര്‍ക്കിലെ പ്രതിമയെച്ചൊല്ലി വിവാദം

December 16, 2022
Google News 3 minutes Read

ബോക്‌സര്‍ മേരി കോമിന് ആദരമര്‍പ്പിച്ചുകൊണ്ട് നിര്‍മിച്ച പ്രതിമയുടെ ആകൃതിയില്‍ ഭര്‍ത്താവ് അതൃപ്തി പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വിവാദം. മണിപ്പൂര്‍ ഒളിമ്പിക് പാര്‍ക്കില്‍ സ്ഥാപിച്ച പ്രതിമയ്‌ക്കെതിരെയാണ് വിമര്‍ശനവുമായി മേരി കോമിന്റെ ഭര്‍ത്താവ് ഓണ്‍ലൈര്‍ കരോങ് രംഗത്തെത്തിയത്. പ്രതിമയ്ക്ക് തന്റെ പങ്കാളിയുടെ ഛായയേയില്ലെന്നാണ് കരോങിന്റെ ആക്ഷേപം. ( Mary Kom’s husband expresses dissastisfaction with statue at local park)

മറ്റ് 18 ഒളിമ്പ്യന്‍മാരുടെ പ്രതിമയ്‌ക്കൊപ്പമാണ് മേരി കോമിന്റെ പ്രതിമയും ഒളിമ്പിക് പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിമകള്‍ അനാച്ഛാദനം ചെയ്യുന്നതിന് മുന്‍പായി മേരി കോമിന്റെ പ്രതിമ മാറ്റി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പുനല്‍കിയതായി മേരി കോമിന്റെ സഹോദരന്‍ ജിമ്മി കോം അറിയിച്ചു.

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

നാട്ടിലില്ലാത്തതിനാലാണ് വിഷയത്തില്‍ മേരി കോം അഭിപ്രായം രേഖപ്പെടുത്താത്തതെന്ന് ജിമ്മി കോം പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഓണ്‍ലറുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നും ജിമ്മി കോം പറയുന്നു. മണിപ്പൂരില്‍ നിന്നുള്ള ഒളിമ്പ്യന്‍മാരുടെ ബഹുമാനാര്‍ത്ഥമാണ് മണിപ്പൂര്‍ ഒളിമ്പ്യന്‍ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഈ സ്ഥലം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുക മാത്രമല്ല, ജീവിതത്തില്‍ കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കാന്‍ യുവാക്കളെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നതായി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞിരുന്നു.

Story Highlights: Mary Kom’s husband expresses dissastisfaction with statue at local park

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here